Top

RCB PREVIEW: ഇത്തവണയെങ്കിലും കൊഹ്‌ലി വീരനാവുമോ അസ്ഹറുദ്ദീന്‍ പാഡണിയതും കാത്ത് കേരളക്കര

ഇതിഹാസ താരങ്ങള്‍, ആഭ്യന്തര ക്രിക്കറ്റിലെ യുവപ്രതിഭകള്‍, ലോകത്തിലെ ഏറ്റവും മികച്ച നായകന്‍, പ്രത്യേകതകള്‍ ഏറെയാണെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്താന്‍ ഭാഗ്യമില്ലാതെ പോയ ടീമാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന താരങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍ പഴുതുകളടച്ച തന്ത്രങ്ങളുമായിട്ടായിരിക്കും ചലഞ്ചേഴ്‌സ് ഇറങ്ങുക. തോല്‍വിയുടെ കാരണങ്ങള്‍ നിര്‍ഭാഗ്യത്തിന് വിട്ടുനല്‍കാന്‍ ഇഷ്ടമല്ലാത്ത നായകന്‍ വിരാട് കൊഹ്‌ലിയിലാണ് കളി. കിരീടം നേടാനാവാത്തത് ആരാധകരിലും ഏറെ നിരാശയുണ്ടാക്കുന്നുണ്ട്, സമ്മര്‍ദ്ദം മാനേജ്‌മെന്റിലേക്കു വളര്‍ന്നതിനാല്‍ 2021 സീസണ്‍ […]

6 April 2021 7:47 AM GMT

RCB PREVIEW: ഇത്തവണയെങ്കിലും കൊഹ്‌ലി വീരനാവുമോ അസ്ഹറുദ്ദീന്‍ പാഡണിയതും കാത്ത് കേരളക്കര
X

ഇതിഹാസ താരങ്ങള്‍, ആഭ്യന്തര ക്രിക്കറ്റിലെ യുവപ്രതിഭകള്‍, ലോകത്തിലെ ഏറ്റവും മികച്ച നായകന്‍, പ്രത്യേകതകള്‍ ഏറെയാണെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്താന്‍ ഭാഗ്യമില്ലാതെ പോയ ടീമാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന താരങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍ പഴുതുകളടച്ച തന്ത്രങ്ങളുമായിട്ടായിരിക്കും ചലഞ്ചേഴ്‌സ് ഇറങ്ങുക.

തോല്‍വിയുടെ കാരണങ്ങള്‍ നിര്‍ഭാഗ്യത്തിന് വിട്ടുനല്‍കാന്‍ ഇഷ്ടമല്ലാത്ത നായകന്‍ വിരാട് കൊഹ്‌ലിയിലാണ് കളി. കിരീടം നേടാനാവാത്തത് ആരാധകരിലും ഏറെ നിരാശയുണ്ടാക്കുന്നുണ്ട്, സമ്മര്‍ദ്ദം മാനേജ്‌മെന്റിലേക്കു വളര്‍ന്നതിനാല്‍ 2021 സീസണ്‍ ടീമിന് ജീവന്മരണ പോരാട്ടമാണ്. വിരാട് കൊഹ്‌ലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്യേഴ്‌സും തന്നെയാവും ഇത്തവണയും ബംഗളൂരുവിന്റെ കുന്തമുന.

മുന്‍നിര യൂണിവേഴ്‌സല്‍ ബോസ് നയിക്കും

ബാറ്റിംഗ് ഓഡറില്‍ ബംഗളൂരുവിന് വലിയ ആശങ്കകളില്ല. പ്രായം കൂടുതലാണെങ്കിലും കരിബീയന്‍ കരുത്തന്‍ ക്രിസ് ഗെയില്‍ ഓപ്പണര്‍ സ്ഥാനത്ത് തുടരും. സിംഗിളുകളെടുക്കുന്നതിന് പകരം പവര്‍ ഹിറ്റുകളായിരിക്കും ഗെയില്‍ പ്രാധാന്യം നല്‍കുക. ‘യൂണിവേഴ്‌സല്‍ ബോസിന്റെ’ ദൗത്യവും അതുതന്നെയാവുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. ഗെയിലിനൊപ്പം വിരാട് കൊഹ്‌ലി ഇറങ്ങുമെന്നും സൂചനയുണ്ട്. കര്‍ണാടക താരം ദേവ്ദത്ത് പടിക്കല്‍ കൊവിഡ് മാറി ടീമിനൊപ്പം ചേര്‍ന്നാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടായേക്കും.

ഗെയിലിനെ സാന്നിദ്ധ്യമില്ലാത്ത മത്സരങ്ങളില്‍ ഉപയോഗിക്കാനാവുന്ന സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും ഇത്തവണ ടീമിനൊപ്പമുണ്ട്. രണ്ടാം സ്ഥാനത്ത് ഡിവില്യേഴ്‌സ് കൊഹ്‌ലി എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഫിന്‍ അലന്‍, പവന്‍ ദേഷ്പാണ്ഡ്യ തുടങ്ങിയവരാവും മധ്യനിരയിലെ പരീക്ഷണ ഓപ്ഷനുകള്‍.

വന്‍കതുകയ്ക്ക് ടീമിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഫോമിലെത്താന്‍ കഴിഞ്ഞാല്‍ നാലാം സ്ഥാനം ഗ്ലെന്‍ സുരക്ഷിതമായി കൈകാര്യം ചെയ്യും. കേരളത്തിന്റെ സ്വന്തം സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും അവസരം ലഭിക്കുകയാണെങ്കില്‍ മധ്യനിരയില്‍ ഇരുവരും കരുത്താകും. വാഷിംഗ്ടണ്‍ സുന്ദറും ഓള്‍റൗണ്ടര്‍മാരുടെ കരുത്തില്‍ പ്രധാനിയാണ്.

ബൗളിംഗ് കരുത്ത്

യുസ്വേന്ദ്ര ചഹല്‍, ആഡംസാംമ്പ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ് തുടങ്ങിയവരാണ് സ്പിന്‍ കരുത്ത്. ഗ്ലെന്‍ മാക്‌സ്വെല്ലും പന്തുകൊണ്ട് വിനാശം വിതയ്ക്കാന്‍ സാധ്യതയുള്ള താരമാണ്. ഓസീസ് മീഡിയം പേസര്‍ ഡാനിയേല്‍ സാംസ് അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്താനും ബൗളിംഗിലും മികച്ചുനില്‍ക്കാന്‍ സാധ്യതയുണ്ട്.

സച്ചിന്‍ ബേബിയെ ബൗളിംഗിലും ഉപയോഗിക്കാം. മറ്റൊരു ഓസീസ് ക്രിക്കറ്ററായ ഡാനിയല്‍ ക്രിസ്റ്റ്യനും ടീമിനൊപ്പമുണ്ട്. പേസ് ബൗളിംഗ് സ്‌ക്വാഡ് ശക്തമാണ്. മുഹമ്മദ് സിറാജ്, നവദീപ് സൈനി, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് പേസ് ബൗളിംഗിലെ കരുത്തന്മാര്‍. മൂവരും ഫോമിലേക്കുയര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും.

ദൗര്‍ബല്യങ്ങള്‍

സീസണിന്റെ തുടക്കത്തില്‍ കത്തിയക്കയറുന്ന ടീം പ്ലേ ഓഫ് സാധ്യതകളിലേക്ക് കാര്യങ്ങളെത്തും മുന്‍പ് തകര്‍ന്നടിയും. മിക്ക പേരെടുത്ത താരങ്ങളും സ്ഥിരത പുലര്‍ത്താനാവാത്തത് ടീമിന് തിരിച്ചടിയുണ്ടാക്കും. സീസണിന്റെ തുടക്കത്തില്‍ ദേവ്ദത്ത് പടിക്കലിന്റെ സാന്നിദ്ധ്യമില്ലാത്തത് ടീമിന് ആഘാതമാണ്. സ്പിന്നര്‍മാരെ അടിച്ചു തകര്‍ക്കാനുള്ള സ്പെഷ്യലിസ്റ്റ് കളിക്കാരുടെ അപര്യാപ്തത ടീമിന് തിരിച്ചടിയുണ്ടാക്കിയേക്കും.

കേരളക്കരയുടെ അസ്ഹറുദ്ദീന്‍ ഇത്തവണ വിരാടിനൊപ്പം

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ അ്ദഭുത സെഞ്ച്വറിയാണ് കാസർഗോഡ് സ്വദേശിയായ അസ്ഹറിന് ഐപിഎല്ലിലേക്ക് പ്രവേശനം നൽകുന്നത്. 54 പന്തുകൾ നേരിട്ട അസറുദ്ദീൻ 9 ഫോറുകളും 11 സിക്സറുകളുമാണ് അടിച്ചു കൂട്ടിയത്. മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു കേരള താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.

2013ൽ രോഹൻ പ്രേം നേടിയ 92 റൺസാണ് ഇതിന് മുൻപ് കേരളാ താരം നേടിയ ഉയർന്ന സ്‌കോർ. ഒരു ഇന്ത്യൻ താരം നേടുന്ന നാലാമത്തെ വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. 20 ലക്ഷം രൂപ അടിസ്ഥാന വില നൽകിയാണ് താരത്തെ ആർസിബി സ്വന്തമാക്കിയിരിക്കുന്നത്. ദേവ്ദത്ത് പടിക്കലിനെ പോലെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയായിരിക്കും അസ്ഹറിന് ഐപിഎൽ.

ROYAL CHALLENGERS BANGALORE (RCB) FULL SQUAD

Virat Kohli (c), Devdutt Padikkal, Finn Allen (wk), AB de Villiers (wk), Pavan Deshpande, Washington Sundar, Daniel Sams, Yuzvendra Chahal, Adam Zampa, Shahbaz Ahmed, Mohammed Siraj, Navdeep Saini, Kane Richardson, Harshal Patel, Glenn Maxwell, Sachin Baby, Rajat Patidar, Mohammed Azharuddeen, Kyle Jamieson, Daniel Christian, Suyash Prabhudessai, K.S. Bharat

വേദികളും മത്സരക്രമങ്ങളും അറിയാം

ഐപിഎല്ലിന്റെ പതിനാലാം സീസണ്‍ ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 30വരെയാണ് നടക്കുക. ആറ് വേദികളാണ് ഉണ്ടാവുക. ഉദ്ഘാടന മത്സരം ചെന്നൈയിലും പ്ലേ ഓഫ് മത്സരങ്ങള്‍ നവീകരിച്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും. ഇത് കൂടാതെ ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളാണ് മറ്റു വേദികള്‍. 52 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുക.

ഏപ്രില്‍ 9ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ആദ്യത്തെ പതിനേഴ് മത്സരങ്ങള്‍ ചെന്നൈയിലും മുംബൈയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. പിന്നീട് അഹമ്മദാബാദിലും ഡല്‍ഹിയിലും മത്സരങ്ങള്‍ നടക്കും. ലീഗ് സ്‌റ്റേജിലെ 19 മത്സരങ്ങളാണ് ഇരു വേദികളിലും നടക്കുന്നത്. 20 ലീഗ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും ബംഗളൂരുവിലും നടക്കും. മെയ് 25ന് ആരംഭിക്കുന്ന പ്ലേ ഓഫ് മത്സരങ്ങളെല്ലാം മൊട്ടേറയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും. രണ്ട് സ്‌റ്റേഡിയങ്ങള്‍ ഉപയോഗപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി ലീഗ് മത്സരങ്ങള്‍ നടക്കും.

കൊവിഡിനെ തുടര്‍ന്ന് 2020ലെ ഐപിഎല്‍ മത്സരങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ വേദികളിലാണ് നടത്തിയത്. കാണികള്‍ക്ക് മത്സരം കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇത്തവണ കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മത്സരങ്ങള്‍ക്ക് കാണികള്‍ വേണ്ടതില്ലെന്നാണ് നിലവിലെ ബിസിസിഐ നിലപാട്.

Next Story

Popular Stories