Top

‘ഇത്തവണ ആവര്‍ത്തിക്കില്ല, അപരാജിതനായി മുന്നേറി കൊഹ്‌ലിയും സംഘവും’; കൊല്‍ക്കത്തയ്ക്ക് വമ്പന്‍ പരാജയം

ഐപിഎല്ലില്‍ പരാജയമറിയാതെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്തയെ 38 റണ്‍സിന് പരാജയപ്പെടുത്തിയാണ് കോലിപ്പട മുന്നേറ്റം തുടരുന്നത്. ബംഗളൂരു ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 166 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആര്‍സിബിക്ക് വേണ്ടി കെയില്‍ ജാമീസണ്‍ മൂന്നും ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചഹലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ചെന്നൈയിലെ ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിചില്‍ തകര്‍ത്തടിച്ച ആര്‍സിബി കൊല്‍ക്കത്തയ്ക്ക് എത്തിപ്പിടിക്കാനാവുന്നതിലും വലിയ ടോട്ടലാണ് ഉയര്‍ത്തിയത്. ദിനേഷ് കാര്‍ത്തിക്കും നിതീഷ് റാണയുമൊഴികെയുള്ള […]

18 April 2021 8:24 AM GMT

‘ഇത്തവണ ആവര്‍ത്തിക്കില്ല, അപരാജിതനായി മുന്നേറി കൊഹ്‌ലിയും സംഘവും’; കൊല്‍ക്കത്തയ്ക്ക് വമ്പന്‍ പരാജയം
X

ഐപിഎല്ലില്‍ പരാജയമറിയാതെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്തയെ 38 റണ്‍സിന് പരാജയപ്പെടുത്തിയാണ് കോലിപ്പട മുന്നേറ്റം തുടരുന്നത്. ബംഗളൂരു ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 166 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആര്‍സിബിക്ക് വേണ്ടി കെയില്‍ ജാമീസണ്‍ മൂന്നും ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചഹലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ചെന്നൈയിലെ ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിചില്‍ തകര്‍ത്തടിച്ച ആര്‍സിബി കൊല്‍ക്കത്തയ്ക്ക് എത്തിപ്പിടിക്കാനാവുന്നതിലും വലിയ ടോട്ടലാണ് ഉയര്‍ത്തിയത്. ദിനേഷ് കാര്‍ത്തിക്കും നിതീഷ് റാണയുമൊഴികെയുള്ള മുന്‍നിര താരങ്ങളെല്ലാം 20ന് മുകളില്‍ സ്‌കോര്‍ ചെയ്തങ്കെിലും വിജയത്തിലെത്താന്‍ കഴിയുമായിരുന്നില്ല. വാലറ്റത്ത് 31 റണ്‍സടിച്ച് ആന്‍ഡ്രെ റസല്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ റസലിന്റെ കുറ്റിതെറിച്ചു. റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

എബിഡി-മാക്സീ ആക്രമണം

പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ആര്‍സിബി ഒരുഘട്ടത്തില്‍ തകര്‍ന്നടിയുമെന്ന സൂചന നല്‍കിയിരുന്നു. വിരാട് കൊഹ്‌ലി, രജത് പട്ടിദാര്‍ എന്നിവരാണ് തുടക്കത്തില്‍ കൂടാരം കയറിയത്. എന്നാല്‍ ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്‌കോര്‍ ബോര്‍ഡില്‍ ചലനങ്ങളുണ്ടാക്കി. ഷാക്കിബുള്‍ ഹസന്‍ എറിഞ്ഞ ആറാമത്തെ ഓവറില്‍ 17 റണ്‍സാണ് ആര്‍സിബി അടിച്ചെടുത്തത്. പിന്നീടങ്ങോട്ട് ബാറ്റ്‌സ്മാന്‍മാര്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി.

മാക്‌സീക്ക് പിന്തുണ നല്‍കി ക്രീസില്‍ തുടര്‍ന്ന പടിക്കല്‍ കൂറ്റനടികള്‍ക്ക് മുതിരാതെ ശ്രദ്ധയോടെ കളിച്ചു. എന്നാല്‍ സ്‌കോര്‍ 95ല്‍ നില്‍ക്കെ യുവതാരം പ്രസിദ്ധ് കൃഷ്ണ പടിക്കലിനെ വീഴ്ത്തി. 28 പന്ത് നേരിട്ട പടിക്കല്‍ 25 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ എബി ഡിവില്യേഴ്‌സ് ഫോമിലേക്കുയര്‍ന്നതോടെ കാര്യങ്ങള്‍ ആര്‍സിബി വരുതിയിലായി.

പതിനേഴാം ഓവറില്‍ മാക്‌സീ കമ്മിന്‍സിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ സ്‌കോര്‍ 150ലേക്ക് അടുത്തിരുന്നു. ചെന്നൈയിലെ പിച്ചില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് വിജയ സാധ്യത ഇരട്ടിയാക്കും. 49 പന്തില്‍ 3 സിക്‌സും 9 ബൗണ്ടറിയും കണ്ടെത്തിയ മാക്‌സ്‌വെല്‍ 78 റണ്‍സെടുത്താണ് പുറത്താവുന്നത്. പതിനേഴാം ഓവറില്‍ ആന്‍ഡ്രെ റസിലിനെ പതിനേഴ് റണ്‍സടിച്ച ആര്‍സിബി ചെന്നൈയിലെ ഏറ്റവും മികച്ച ടോടോട്ടലുകളിലൊന്നിലേക്ക് ഉയര്‍ന്നു. വെറും 34 പന്തിലാണ് എബിഡി 76 റണ്‍സെടുത്തത്. 3 ബൗണ്ടറിയും 9 സിക്‌സും ഉള്‍പ്പെടുന്നതാണ് എബിഡിയുടെ ഇന്നിംഗ്‌സ്.

Next Story

Popular Stories