Top

മയ്യഴിയിലെ ചാന്ദ്ര ദിനാഘോഷത്തില്‍ മുഖ്യതിഥിയായി രവീഷ് മല്‍ഹോത്ര

മയ്യഴി: സിഇ ഭരതന്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനാഘോഷം നടന്നു. ഇന്ത്യന്‍ വായുസേനയില്‍ Air Commodore, Test Pilot, Wing commander, Fighter Pilot എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയും 1984ല്‍ ഭാരതം കീര്‍ത്തിചക്ര അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്ത രവിഷ് മല്‍ഹോത്ര ചടങ്ങില്‍ മുഖ്യാതിഥിയായി. ഗൂഗിള്‍ മീറ്റിലൂടെ ലൂടെ ഇദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഇന്ത്യയിലെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് വേണ്ടി രാഗേഷ് ശര്‍മ്മയോടൊപ്പം റഷ്യയിലെ യൂറി ഗഗാറിന്‍ കോസ് മോനോട്ട് ട്രെയിനിങ്ങ് […]

21 July 2021 12:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മയ്യഴിയിലെ ചാന്ദ്ര ദിനാഘോഷത്തില്‍ മുഖ്യതിഥിയായി രവീഷ് മല്‍ഹോത്ര
X

മയ്യഴി: സിഇ ഭരതന്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനാഘോഷം നടന്നു. ഇന്ത്യന്‍ വായുസേനയില്‍ Air Commodore, Test Pilot, Wing commander, Fighter Pilot എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയും 1984ല്‍ ഭാരതം കീര്‍ത്തിചക്ര അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്ത രവിഷ് മല്‍ഹോത്ര ചടങ്ങില്‍ മുഖ്യാതിഥിയായി. ഗൂഗിള്‍ മീറ്റിലൂടെ ലൂടെ ഇദ്ദേഹം കുട്ടികളുമായി സംവദിച്ചു.

ഇന്ത്യയിലെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് വേണ്ടി രാഗേഷ് ശര്‍മ്മയോടൊപ്പം റഷ്യയിലെ യൂറി ഗഗാറിന്‍ കോസ് മോനോട്ട് ട്രെയിനിങ്ങ് സെന്റില്‍ വെച്ച് ബഹിരാകാശ യാത്രയ്ക്ക് പരിശീലനം ലഭിച്ച ഒരേയൊരു വ്യക്തിയാണ് രവിഷ് മല്‍ഹോത്ര. 1982ല്‍ സോവിയറ്റ് യൂണിയനിലെ ഇന്റര്‍ കോസ് മോസ് ബഹിരാകാശ പദ്ധതിയായ സോയൂസ് T 11 ലേക്ക് ബാക്ക് അപ്പ് ക്രൂ ആയി തിരഞ്ഞെടുക്കപ്പട്ടു. സോവിയറ്റ് യൂണിയന്റെ ബഹുമതിയായ Soviet Order of friendship of people എന്ന ബഹുമതിയും രവീശിന് ലഭിച്ചിരുന്നു.

ചടങ്ങില്‍ സയന്‍സ് ക്ലബ് കണ്‍വീനറായ ശ്രീമതി ഗിരിജ പിലാവുള്ളതില്‍ സ്വാഗത പ്രസംഗവും വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി തനൂജ എം എം അധ്യക്ഷ പ്രസംഗവും നടത്തി. പി.ടി.എ.പ്രസിഡന്റ് ഡോ. ജീ. പ്രദീപ് കുമാര്‍ ആശംസ അറിയിച്ചു. ഫിസിക്‌സ് ലക്ചറര്‍ പി.ഭാഗ്യലത മുഖ്യാതിഥിയെ പരിചയപ്പെടുത്തലും വിദ്യാര്‍ത്ഥിനിയായ നൂഹ നഫീസ നന്ദി പ്രകാശനവും നടത്തി.

Next Story