Top

”നീ ഈ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും. നിന്റെ അച്ഛന്റെ അനുഗ്രഹം നിനക്കുണ്ടാകും. നീ അഞ്ചു വിക്കറ്റ് വീഴ്ത്തും”- തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച പ്രചോദന വാക്കുകള്‍ ഓര്‍മിച്ച് ഇന്ത്യന്‍ പേസര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ‘ചെണ്ട’ എന്നു വിളിച്ച് ആക്ഷേപിച്ച ഒരു ബൗളറാണ് മുഹമ്മദ് സിറാജ്. ഐ.പി.എല്‍. ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മോശം പ്രകടനം നടത്തിയ ഒരു കാലത്താണ് സിറാജിന് ഈ പേര് വീഴുന്നത്. എന്നാല്‍ ഒരു ഓട്ടോ ഡ്രൈവറുടെ മകനായ, ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിട്ട സിറാജിന് ആ കളിയാക്കലുകള്‍ പോലും മികവിലേക്ക് ഉയരാനുള്ള ഇന്ധനമായിരുന്നു. അത്തരം ഒരവസരമായിരുന്നു സിറാജ് തേടിയിരുന്നത്. ഒടുവില്‍ ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുനനിരാ താരങ്ങളുടെ അഭാവത്തില്‍ സിറാജിന് ആ […]

4 Jun 2021 4:36 AM GMT
Syam Saseendran

”നീ ഈ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും. നിന്റെ അച്ഛന്റെ അനുഗ്രഹം നിനക്കുണ്ടാകും. നീ അഞ്ചു വിക്കറ്റ് വീഴ്ത്തും”- തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച പ്രചോദന വാക്കുകള്‍ ഓര്‍മിച്ച് ഇന്ത്യന്‍ പേസര്‍
X

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ‘ചെണ്ട’ എന്നു വിളിച്ച് ആക്ഷേപിച്ച ഒരു ബൗളറാണ് മുഹമ്മദ് സിറാജ്. ഐ.പി.എല്‍. ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മോശം പ്രകടനം നടത്തിയ ഒരു കാലത്താണ് സിറാജിന് ഈ പേര് വീഴുന്നത്.

എന്നാല്‍ ഒരു ഓട്ടോ ഡ്രൈവറുടെ മകനായ, ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിട്ട സിറാജിന് ആ കളിയാക്കലുകള്‍ പോലും മികവിലേക്ക് ഉയരാനുള്ള ഇന്ധനമായിരുന്നു. അത്തരം ഒരവസരമായിരുന്നു സിറാജ് തേടിയിരുന്നത്.

ഒടുവില്‍ ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുനനിരാ താരങ്ങളുടെ അഭാവത്തില്‍ സിറാജിന് ആ അവസരം ലഭിച്ചു. പിന്നീടുള്ളത് ചരിത്രം. മികച്ച പ്രകടനത്തിലൂടെ ടീം ഇന്ത്യക്ക് ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം സമ്മാനിക്കുക മാത്രമല്ല അന്ന് സിറാജ് നേടിയെടുത്തത്. ടീം ഇന്ത്യയുടെ മികച്ച ബൗളര്‍ എന്ന പേരും ചെണ്ട എന്നു വിളിച്ചവരെക്കൊണ്ട് കൈകയടിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ അതിനെല്ലാം കാരണമായ, അതിനു തന്നെ പ്രചോദിപ്പിച്ചത് മറ്റൊരാളുടെ വാക്കുകളാണെന്ന് സിറാജ് ഓര്‍മിക്കുന്നു. മറ്റാരുമല്ല ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി തന്നെ.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു ഒരു മാസം മുമ്പാണ് സിറാജിന്റെ പിതാവ് അന്തരിച്ചത്. ഇതോടെ പര്യടനം അവസാനിപ്പിച്ചു മടങ്ങാനായിരുന്നു സിറാജിന്റെ തീരുമാനം.

എന്നാല്‍ ഇക്കാര്യം അറിഞ്ഞ ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി സിറാജിനെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. ഓസ്‌ട്രേലിയയില്‍ തുടരാനും തന്നെ മികച്ച ക്രിക്കറ്ററാക്കാന്‍ സ്വപ്‌നം കാണുകയും അതിനായി ഏറെ അധ്വാനിക്കുകയും ചെയ്ത അച്ഛന് വേണ്ടി ഇപ്പോള്‍ ചെയ്യാനാകുന്നത് മികച്ച ക്രിക്കറ്റ് താരമായി കാട്ടുകയാണെന്നും ശാസ്ത്രി ഉപദേശിച്ചതായി സിറാജ് പറഞ്ഞു.

അച്ഛന്‍ മരിച്ചതറിഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങണോാ, അദ്ദേഹം ആഗ്രഹിച്ചതു പോലെ ഇന്ത്യക്കായി ടെസ്റ്റ് കളിക്കണോ എന്നു തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാരുന്നു താനെന്നും അപ്പോഴാണ് ശാസ്ത്രി ഇടപെട്ടതെന്നും സിറാജ് ഓര്‍മിക്കുന്നു.

”തീരുമാനമെടുക്കാന്‍ അല്ലെ ബുദ്ധിമുട്ട്. നീ ഈ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും. നിന്റെ അച്ഛന്റെ അനുഗ്രഹം നിനക്കുണ്ടാകും. നീ അഞ്ചു വിക്കറ്റ് വീഴ്ത്തും. ഇനി തീരുമാനിച്ചോളൂ”- എന്നായിരുന്നു ശാസ്ത്രി പറഞ്ഞതെന്ന് സിറാജ് വ്യക്തമാക്കി.

ആ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മറ്റു പ്രമുഖ താരങ്ങള്‍ പരുക്കേറ്റ് പോയപ്പോഴാണ് സിറാജിന് അവസരം ലഭിക്കുന്നത്. ഡിസംബര്‍ 26-ന് മെല്‍ബണില്‍ ആരംഭിച്ച മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി സിറാജ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

മത്സരശേഷം ”നീ ആദ്യ ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് വീഴ്ത്തും എന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ” എന്നായിരുന്നു ശാസ്ത്രി ചോദിച്ചതെന്നും സിറാജ് പറഞ്ഞു. തുടര്‍ന്ന് ആ പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ വിജയം നേടിയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം നേടിയത്.

ആ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ സിറാജ് രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയശില്‍പികളില്‍ ഒരാളായി. ഇതോടെ സിറാജിന്റെ കരിയര്‍ തന്നെ മാറുകയായിരുന്നു. പിന്നീടിങ്ങോട്ട് മിന്നുന്ന പ്രകടനം കാഴചവച്ച സിറാജ് ഈ സീസണിലെ ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കിരീട ഫേവറൈറ്റാക്കിയ താരവുമാണ്. ഒരു കാലത്ത് തന്നെ ചെണ്ട എന്നു വിളിച്ച ആളുകളോടുള്ള മധുരപ്രതികാരം.

Next Story

Popular Stories