Top

ഇന്ന് ഗുരുവിനെ നേരിടാന്‍ ശിഷ്യനിറങ്ങും, സ്റ്റംപ് മൈക്കില്‍ കേള്‍ക്കാം; രവിശാസ്ത്രി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡെല്‍ഹി ക്യാപ്റ്റല്‍സ് മത്സരത്തിന് മുന്‍പ് രസകരമായ ട്വീറ്റുമായി ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രി. ഗുരുവും ശിഷ്യനും തമ്മിലുള്ള പോരാട്ടമെന്നാണ് മത്സരത്തെ ശാസ്ത്രി വിശേഷിപ്പിച്ചത്. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ മെന്‍ഡറെന്ന് ഡെല്‍ഹി ക്യാപ്റ്റല്‍സ് നായകന്‍ ഋഷഭ് പന്ത് വ്യക്തമാക്കിയിരുന്നു. സ്റ്റംപ് മൈക്കില്‍ ഇരുവരും തമ്മിലുള്ള സംസാരം കേള്‍ക്കാമെന്നും രവിശാസ്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റിന് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് ധോണിയും ഋഷഭും. ധോണിയുടെ മകളുടെ ബേബി സിറ്ററാണ് ഋഷഭെന്ന് സ്ലഡ്ജ് പോലും ഉയര്‍ന്നിട്ടുണ്ട്. […]

10 April 2021 7:09 AM GMT

ഇന്ന് ഗുരുവിനെ നേരിടാന്‍ ശിഷ്യനിറങ്ങും, സ്റ്റംപ് മൈക്കില്‍ കേള്‍ക്കാം; രവിശാസ്ത്രി
X

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡെല്‍ഹി ക്യാപ്റ്റല്‍സ് മത്സരത്തിന് മുന്‍പ് രസകരമായ ട്വീറ്റുമായി ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രി. ഗുരുവും ശിഷ്യനും തമ്മിലുള്ള പോരാട്ടമെന്നാണ് മത്സരത്തെ ശാസ്ത്രി വിശേഷിപ്പിച്ചത്. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ മെന്‍ഡറെന്ന് ഡെല്‍ഹി ക്യാപ്റ്റല്‍സ് നായകന്‍ ഋഷഭ് പന്ത് വ്യക്തമാക്കിയിരുന്നു. സ്റ്റംപ് മൈക്കില്‍ ഇരുവരും തമ്മിലുള്ള സംസാരം കേള്‍ക്കാമെന്നും രവിശാസ്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ക്രിക്കറ്റിന് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് ധോണിയും ഋഷഭും. ധോണിയുടെ മകളുടെ ബേബി സിറ്ററാണ് ഋഷഭെന്ന് സ്ലഡ്ജ് പോലും ഉയര്‍ന്നിട്ടുണ്ട്. നായകന്റെ തൊപ്പിയില്‍ ഐപിഎല്ലില്‍ പുതിയ ദൗത്യം ഏറ്റെടുത്ത ഋഷഭിന്റെ കരിയറിലെ നിര്‍ണായക മത്സരമാണ് ഇന്ന് വംഖാഡെയില്‍ നടക്കുക. മറുവശത്ത് കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുന്ന ധോണിക്കും അതീവ പ്രാധാന്യമുള്ള സീസണാണ് ഇത്തവണ.

വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ഇം​ഗ്ലണ്ട് പര്യടനത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതോടെയാണ് പന്ത് നായക സ്ഥാനത്തേക്ക് എത്തിയത്. സർജറി പൂർത്തിയാക്കി വിശ്രമിക്കുന്ന ശ്രേയസ് ഉടൻ തിരികെയെത്തില്ലെന്നാണ് സൂചന. ഐപിഎൽ പൂർണമായും താരത്തിന് നഷ്ടമാവും. കൊവി‍ഡ് സ്ഥിരീകരിച്ച സ്പിന്നർ അക്സർ പട്ടേലും ഇന്ന് ഡെൽഹിക്ക് വേണ്ടി ഇറങ്ങില്ല. ശിഖർ ധവാൻ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, അമിത് മിശ്ര, ആർ അശ്വിൻ എന്നീ സീനിയർ താരങ്ങളാവും ഡെൽഹിയുടെ ​ഗെയിം ചെയിഞ്ചർമാർ.

മറുവശത്ത് പരിചയ സമ്പത്തും യുവ ശക്തിയും ഒരുപോലെ കൈമുതലായുള്ള ചെന്നൈ സൂപ്പർ കിം​ഗ്സ് സജ്ജമാണ്. നായകൻ ധോണിയും ഫാഫ് ഡുപ്ലസിയുമായിരിക്കും ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന സുരേഷ് റെയ്ന തിരിച്ചെത്തിയതും ടീമിന്റെ കരുത്താണ്. ജഡേജയാവും സ്പിൻ സ്ക്വാഡിനെ നയിക്കുക. ക്വാറന്റീൻ പൂർത്തിയാവാത്ത ലും​ഗി എൻ​ഗിഡിക്ക് പകരം ഷാർദ്ദുൾ താക്കൂർ പേസാക്രമണം നയിക്കും. മുംബൈയിലെ പിച്ചിൽ റൺമല പിറക്കുമെന്നാണ് കരുതുന്നത്.

Next Story

Popular Stories