കാസ്ട്രോ യുഗം അവസാനിക്കുന്നു; റൗള്‍ കാസ്ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വമൊഴിഞ്ഞു
മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു ഫസ്റ്റ് സെക്രട്ടറി ജനറല്‍ രാജിവെച്ചുള്ള കാസ്ട്രോയുടെ പ്രഖ്യാപനം. യുവതലമുറയ്ക്ക് നേതൃത്വം കൈമാറുന്നുവെന്ന് പ്രഖ്യാപിച്ച റൗള്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്റായ മിഖായേല്‍ ഡിയാസ് കെനലിന് അദ്ധ്യക്ഷ സ്ഥാനം കൈമാറിയാണ് പടിയിറങ്ങുന്നത്. ഇതോടെ ക്യൂബന്‍ വിപ്ലവവാനന്തരം ഫിദല്‍ കാസ്ട്രോ തുടക്കമിട്ട കാസ്ട്രോ യുഗത്തിനാണ് ആറ് പതിറ്റാണ്ടിനിപ്പുറം സഹോദരന് റൗള്‍ കാസ്ട്രോ അവസാനമിടുന്നത്. 2006-ല്‍ ഫിദല്‍ കാസ്ട്രോ പടിയിറങ്ങിയതോടെയായിരുന്നു പിന്‍ഗാമിയായി റൗള്‍ […]

മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു ഫസ്റ്റ് സെക്രട്ടറി ജനറല്‍ രാജിവെച്ചുള്ള കാസ്ട്രോയുടെ പ്രഖ്യാപനം. യുവതലമുറയ്ക്ക് നേതൃത്വം കൈമാറുന്നുവെന്ന് പ്രഖ്യാപിച്ച റൗള്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്റായ മിഖായേല്‍ ഡിയാസ് കെനലിന് അദ്ധ്യക്ഷ സ്ഥാനം കൈമാറിയാണ് പടിയിറങ്ങുന്നത്.
ഇതോടെ ക്യൂബന്‍ വിപ്ലവവാനന്തരം ഫിദല്‍ കാസ്ട്രോ തുടക്കമിട്ട കാസ്ട്രോ യുഗത്തിനാണ് ആറ് പതിറ്റാണ്ടിനിപ്പുറം സഹോദരന് റൗള്‍ കാസ്ട്രോ അവസാനമിടുന്നത്. 2006-ല്‍ ഫിദല്‍ കാസ്ട്രോ പടിയിറങ്ങിയതോടെയായിരുന്നു പിന്‍ഗാമിയായി റൗള്‍ കാസ്ട്രോ ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനമേറ്റെടുത്തത്.
പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം 2018ല്‍ മിഖായേല്‍ ഡിയാസ് കെനല്‍ ക്യൂബയുടെ ഭരണനേതൃത്വം ഏറ്റെടുത്തെങ്കിലും പാര്‍ട്ടി നേതൃസ്ഥാനമൊഴിയാന്‍ റൗള്‍ കാസ്ട്രോ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഇക്കാലമത്രയും ഭരണത്തെ നയിക്കുന്ന പാര്‍ട്ടിയും സൈന്യവും കാസ്ട്രോയുടെ നിയന്ത്രണത്തിലായിരുന്നു.
എന്നാല്‍ ഒടുവില്‍ അനാരോഗ്യത്തെ തുടര്‍ന്നാണ് 89-ാം വയസ്സില്‍ റൗള്‍ സ്ഥാനം ഒഴിയുന്നത്. ഇതോടെ വിപ്ലവാനന്തര ക്യൂബയില്‍ കാസ്ട്രോ കുടുംബത്തിന് പുറത്തു നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തുകയാണ് അറുപതുകാരനായ മിഖായേല്‍ ഡിയാസ് കെനല്‍.