Top

റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ 2.21 കോടി രൂപ; 31 ലക്ഷം വന്നത് വിദേശരാജ്യത്ത് നിന്ന്; 14 ദിവസം റിമാന്‍ഡില്‍

ഡല്‍ഹി: ഇഡി അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയത് 2.21 കോടി രൂപ. റൗഫ് ഷെരീഫിന്റെ മൂന്നു അക്കൗണ്ടുകളില്‍ നിന്നാണ് ഇഡി പണം കണ്ടെത്തിയത്. ഇതില്‍ 31 ലക്ഷം രൂപ വിദേശരാജ്യത്ത് നിന്ന് വന്നതാണെന്നും ഇഡി വ്യക്തമാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ പേരും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സിദ്ധീഖ് കാപ്പന്‍ ഹാത്രസില്‍ പോയത് റൗഫിന്റെ നിര്‍ദേശപ്രകാരമാണെന്നും ഇതിന് പണം നല്‍കിയെന്നും ഇഡി വ്യക്തമാക്കി. തിരുവനന്തപുരം […]

13 Dec 2020 6:18 AM GMT

റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ 2.21 കോടി രൂപ; 31 ലക്ഷം വന്നത് വിദേശരാജ്യത്ത് നിന്ന്; 14 ദിവസം റിമാന്‍ഡില്‍
X

ഡല്‍ഹി: ഇഡി അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയത് 2.21 കോടി രൂപ. റൗഫ് ഷെരീഫിന്റെ മൂന്നു അക്കൗണ്ടുകളില്‍ നിന്നാണ് ഇഡി പണം കണ്ടെത്തിയത്. ഇതില്‍ 31 ലക്ഷം രൂപ വിദേശരാജ്യത്ത് നിന്ന് വന്നതാണെന്നും ഇഡി വ്യക്തമാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ പേരും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സിദ്ധീഖ് കാപ്പന്‍ ഹാത്രസില്‍ പോയത് റൗഫിന്റെ നിര്‍ദേശപ്രകാരമാണെന്നും ഇതിന് പണം നല്‍കിയെന്നും ഇഡി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഞ്ചല്‍ സ്വദേശി റൗഫ് ഷെരീഫിനെ കസ്റ്റഡിയിലെടുത്തത്. ജോലിയുടെ ഭാഗമായി മസ്‌കറ്റിലേക്ക് പോവുകയായിരുന്ന റൗഫ് രാവിലെ ഏഴു മണിയോടെയാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയ്ക്ക് പിന്നാലെ ഇയാളുടെ അഞ്ചലിലെ വീട്ടില്‍ പരിശോധനയും നടത്തി. ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് റൗഫിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിക്കാനാണ് നോട്ടീസ് നല്‍കിയതെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories