‘ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി, ഭീഷണിപ്പെടുത്തി’; റൗഫിന്റെ പരാതിയില്‍ ഇഡിക്ക് കോടതിയുടെ താക്കീത്
കൊച്ചി: ഇഡിക്കെതിരെ ഗുരുതരആരോപണങ്ങളുമായി ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ്. കസ്റ്റഡിയില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തി വെള്ളകടലാസുകളില്‍ ഒപ്പു ഇടുവിച്ചുവെന്നും റൗഫ് കോടതിയില്‍ പറഞ്ഞു. ചില ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പറയാന്‍ സമര്‍ദ്ദം ചെലുത്തി. തന്റെ മുന്പില് വച്ച് അനുജനെ ഭീഷണിപ്പെടുത്തി യുഎപിഎ ചുമത്തുമെന്ന് അറിയിച്ചു. കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചെന്നും റൗഫ് പറഞ്ഞു. റൗഫിന്റെ പരാതി രേഖപ്പെടുത്തിയ കോടതി മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് ഇഡിക്ക് താക്കിത് നല്കി. റൗഫ് […]

കൊച്ചി: ഇഡിക്കെതിരെ ഗുരുതരആരോപണങ്ങളുമായി ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ്. കസ്റ്റഡിയില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തി വെള്ളകടലാസുകളില്‍ ഒപ്പു ഇടുവിച്ചുവെന്നും റൗഫ് കോടതിയില്‍ പറഞ്ഞു. ചില ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പറയാന്‍ സമര്‍ദ്ദം ചെലുത്തി. തന്റെ മുന്പില് വച്ച് അനുജനെ ഭീഷണിപ്പെടുത്തി യുഎപിഎ ചുമത്തുമെന്ന് അറിയിച്ചു. കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചെന്നും റൗഫ് പറഞ്ഞു. റൗഫിന്റെ പരാതി രേഖപ്പെടുത്തിയ കോടതി മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് ഇഡിക്ക് താക്കിത് നല്കി.
റൗഫ് ഷെരീഫിനെതിരെയും ക്യാമ്പസ് ഫ്രണ്ടിനെതിരെയും ഗുരുതരമായ കാര്യങ്ങളാണ് ഇഡിയും ഉയര്‍ത്തിയത്. രാജ്യത്തിനുള്ളില്‍ നിരന്തരം കലാപമുയര്‍ത്താനുള്ള ശ്രമത്തിലാണ് ഇവരെന്ന് ഇ ഡി പറയുന്നു. ഇത്തരം ആവശ്യങ്ങള്‍ക്കായി നൂറ് കോടി രൂപയാണ് ക്യാമ്പസ് ഫ്രണ്ട് കഴിഞ്ഞ ഒരു വര്‍ഷം മാത്രം ശേഖരിച്ചത്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും ഹവാല മാര്‍ഗമാണ് ഈ ഫണ്ട് എത്തിയത്. ഇത്തരം കാര്യങ്ങള്‍ക്കുള്ള പണം വിതരണം നടത്തിയത് റൗഫാണ്. ഹത്രാസ് കലാപ ശ്രമ കേസ് ഇതിന് ഉദാഹരണമാണ്. രണ്ട് കോടി രൂപയാണ് കലാപ ശ്രമത്തിനായി ചിലവിട്ടത്. റൗഫിന്റെ അക്കൗണ്ടുകള്‍ ഇതിന് തെളിവാണെന്നും ഇഡി പറഞ്ഞു. എന്നാല്‍ ബിസിസിലുടെ ലഭിച്ച പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്ന് റൗഫ് കോടതിയെ അറിയിച്ചു. ഒമാനില്‍ ട്രെയിഡിങ്ങ് കമ്പനി ജനറല്‍ മാനേജരാണ് താനെന്നും റൗഫ് കോടതിയെ അറിയിച്ചു.
2017ല്‍ എന്‍.ഐ.എ. എടുത്ത കേസിന്റെ ഭാഗമായാണ് ഇഡി റൗഫ് ഷെരീഫിനെ തിരുവനന്തപുരത്തു നിന്ന് രണ്ടാഴ്ച്ച മുമ്പ് കസ്റ്റഡിയില്‍ എടുത്തത്. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നേതൃത്വം നല്കിയ സമരങ്ങള്‍ക്കും കലാപ ശ്രമങ്ങള്‍ക്കും ഫണ്ട് നല്‍കിയത് റൗഫാണെന്ന സംശയം മുന്‍നിര്‍ത്തിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇയാളുടെ കൊല്ലത്തെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. റൗഫിന്റെ അക്കൗണ്ടില്‍ നിന്ന് 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി 7 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി കാലാവധി തീര്‍ന്നതോടെയാണ് റൗഫിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. കോടതി റൗഫിനെ ഈ മാസം 26ആം തീയതി വൈകുന്നേരം 5 മണി വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.