Top

‘സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു’; മൃതദേഹം എലി കരണ്ട സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് ആശുപത്രി

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് ആശുപത്രി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് പാലക്കാട്ടെ സേവന ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ‘ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ല, നമ്മുടെ ശത്രു നമ്മള്‍ തന്നെ, ഒടുവില്‍ ഒറ്റക്കാവുമെന്നാണ് അനുഭവം’; ചെന്നിത്തലയുടെ മുന്നറിയിപ്പ് ‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം ആണ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആണ് മുഖത്തെ മുറിവുകള്‍ കെട്ടിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും.’ ആശുപത്രി എംഡി […]

16 Jun 2021 2:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു’; മൃതദേഹം എലി കരണ്ട സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് ആശുപത്രി
X

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് ആശുപത്രി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് പാലക്കാട്ടെ സേവന ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

‘ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ല, നമ്മുടെ ശത്രു നമ്മള്‍ തന്നെ, ഒടുവില്‍ ഒറ്റക്കാവുമെന്നാണ് അനുഭവം’; ചെന്നിത്തലയുടെ മുന്നറിയിപ്പ്

‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം ആണ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആണ് മുഖത്തെ മുറിവുകള്‍ കെട്ടിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും.’ ആശുപത്രി എംഡി സിപി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരിയുടെ മൃതദേഹമാണ് എലി കടിച്ചത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണ്.

‘തൂവെള്ള ഖദറിട്ട് രാവിലെ ഇറങ്ങി രാത്രി തിരിച്ചു കയറുമ്പോഴും ഉടവ് തട്ടാതെയിരിക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം’; താഴെത്തട്ടിലേക്ക് ഇറങ്ങണമെന്ന്‌ വിഡി സതീശന്‍

ഹൃദയാഘാതത്തെ തുടര്‍ന്നാണ് 65 കാരി മരിച്ചത്. അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണം. ഇതോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. രാവിലെ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോഴാണ് മൃതദേഹം എലികരണ്ടത് ശ്രദ്ധയില്‍ പെട്ടത്. നിസാരമായാണ് അശുപത്രി അധികൃതര്‍ ഇതിനോട് പ്രതികരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Next Story