മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടതായി പരാതി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെ ആണ് ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചത്. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണ്. വിഷയത്തില്‍ ആശുപത്രി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 65 കാരി മരിച്ചത്. അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണം. ഇതോടെയാണ് […]
15 Jun 2021 11:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടതായി പരാതി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെ ആണ് ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചത്. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണ്.
വിഷയത്തില്‍ ആശുപത്രി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് 65 കാരി മരിച്ചത്. അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണം. ഇതോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. രാവിലെ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോഴാണ് മൃതദേഹം എലികരണ്ടത് ശ്രദ്ധയില്‍ പെട്ടത്. നിസാരമായാണ് അശുപത്രി അധികൃതര്‍ ഇതിനോട് പ്രതികരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതിനിടെ, മൃതദേഹം എലി കരണ്ട സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. ഡിഎംഒയുടെ വിഷയം അന്വേഷിക്കും. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.