‘പാലസ്തീനികള്‍ എവിടേക്കും പോവാന്‍ പോവുന്നില്ല’; യുഎസ് കോണ്‍ഗ്രസില്‍ വിതുമ്പി റാഷിദ തലൈബ്
പാലസ്തീനെതിരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നതിനെ ചോദ്യം ചെയ്ത് പാലസ്തീന്‍ വംശജയായ ഏക യുഎസ് കോണ്‍ഗ്രസ് അംഗം റാഷിദ താലൈബ്. യുഎസ് കോണ്‍ഗ്രസില്‍ നടന്ന പ്രസംഗത്തിനിടെ റാഷിദ ഈറനണിഞ്ഞു. പാലസ്തീന്‍ പൗരര്‍ എവിടേക്കും പോവാന്‍ പോവുന്നില്ലെന്ന് റാഷിദ പ്രസംഗത്തില്‍ തറപ്പിച്ച് പറഞ്ഞു. ‘ ഞങ്ങള്‍ അമ്മമാരും കുട്ടികളും കൊച്ചുമക്കളുമാണ്. ഞങ്ങള്‍ നീതി തേടുന്നവരാണ്. പാലസ്തീനികള്‍ എവിടേക്കും പോവാന്‍ േപാവുന്നില്ല. എത്രയധികം പണം നിങ്ങള്‍ ഇസ്രായേലിലെ വംശീയ സര്‍ക്കാരിന് നല്‍കിയാലും. ഇമാന്‍ എന്ന ഒരമ്മ രണ്ട് ദിവസം മുമ്പ് […]

പാലസ്തീനെതിരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നതിനെ ചോദ്യം ചെയ്ത് പാലസ്തീന്‍ വംശജയായ ഏക യുഎസ് കോണ്‍ഗ്രസ് അംഗം റാഷിദ താലൈബ്. യുഎസ് കോണ്‍ഗ്രസില്‍ നടന്ന പ്രസംഗത്തിനിടെ റാഷിദ ഈറനണിഞ്ഞു. പാലസ്തീന്‍ പൗരര്‍ എവിടേക്കും പോവാന്‍ പോവുന്നില്ലെന്ന് റാഷിദ പ്രസംഗത്തില്‍ തറപ്പിച്ച് പറഞ്ഞു.
‘ ഞങ്ങള്‍ അമ്മമാരും കുട്ടികളും കൊച്ചുമക്കളുമാണ്. ഞങ്ങള്‍ നീതി തേടുന്നവരാണ്. പാലസ്തീനികള്‍ എവിടേക്കും പോവാന്‍ േപാവുന്നില്ല. എത്രയധികം പണം നിങ്ങള്‍ ഇസ്രായേലിലെ വംശീയ സര്‍ക്കാരിന് നല്‍കിയാലും. ഇമാന്‍ എന്ന ഒരമ്മ രണ്ട് ദിവസം മുമ്പ് ഗാസയില്‍ നിന്ന് എഴുതിയത് ഞാന്‍ ഇവിടെ വായിക്കുന്നു. ഇന്ന് രാത്രി ഞാന്‍ എന്റെ കുട്ടികളെയും ബെഡ്‌റൂമില്‍ കിടത്തി. എന്തെന്നാല്‍ മരിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് മരിക്കും. മറ്റൊരാളുടെ വേര്‍പാടില്‍ കരയാന്‍ ആരും ബാക്കിയുണ്ടാവില്ല,’ ഈ വാക്കുകള്‍ എന്നെ കുറച്ചധികം വേദനിപ്പിച്ചു. കാരണം എന്റെ രാജ്യത്തിന്റെ ( അമേരിക്കയുടെ) നയങ്ങളും ഫണ്ടിംഗും സ്വന്തം മക്കലെള ജീവനോടെ കാണാനുള്ള ഈ അമ്മയുടെ അവകാശം ഇല്ലാതാക്കുന്നു. അവരുടെ കുട്ടികള്‍ക്ക് പേടിയില്ലാതെ ജീവിക്കാനും സംഘര്‍ഷങ്ങളും ആഘാതങ്ങളും ഇല്ലാതെ വളരാനുമുള്ള അവകാശം ഇല്ലാതാക്കുന്നു,’ റാഷിദ തലൈബ് പറഞ്ഞു.
ഇസ്രായേലിനുള്ള അമേരിക്കന്‍ സഹായം അന്താരാഷ്ട്ര മനുഷ്യാകാശ നയത്തിനുതകുന്നതായിരിക്കണമെന്നും ഇസ്രാേയലിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും റാഷിദ ആവശ്യപ്പെട്ടു. അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ പാലസ്താന്‍ വംശജയാണ് റാഷിദ താലിബ്. മിഷിഗണില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ് ഇവര്‍.