Top

മുംബൈ-ഹൈദരാബാദ് പോരാട്ടം; ‘ഗെയിം ചെയിഞ്ചറാവാന്‍’ സൂപ്പര്‍ താരം

പ്രതിഭയുള്ള താരങ്ങളാല്‍ സമ്പന്നമാണ് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. കണക്കുകളില്‍ ഒപ്പത്തിനൊപ്പമുള്ള ടീമുകള്‍ തമ്മിലുള്ള പോരാട്ടം ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചെന്നൈയിലെ സ്ലോ പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരെക്കാളും ബൗളര്‍മാര്‍ തിളങ്ങുമെന്നാണ് നിരീക്ഷകരുടെ പ്രവചനം. എന്നാല്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറും പവര്‍ പ്ലേയില്‍ വെടിക്കെട്ടൊരുക്കിയാല്‍ പ്രവചനങ്ങള്‍ മാറിമറിയാനും സാധ്യതയുണ്ട്. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന വംഖാഡെയിലെ പിച്ചിന്റെ സ്വഭാവം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രവചനങ്ങള്‍ക്ക് വിപരീതമായിരുന്നു. ഇത് ചെന്നൈയില്‍ ആവര്‍ത്തിച്ചാല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താനും ടീമുകള്‍ക്ക് കഴിയും. റാഷിദ് ഖാന്‍ […]

17 April 2021 5:27 AM GMT

മുംബൈ-ഹൈദരാബാദ് പോരാട്ടം; ‘ഗെയിം ചെയിഞ്ചറാവാന്‍’ സൂപ്പര്‍ താരം
X

പ്രതിഭയുള്ള താരങ്ങളാല്‍ സമ്പന്നമാണ് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. കണക്കുകളില്‍ ഒപ്പത്തിനൊപ്പമുള്ള ടീമുകള്‍ തമ്മിലുള്ള പോരാട്ടം ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചെന്നൈയിലെ സ്ലോ പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരെക്കാളും ബൗളര്‍മാര്‍ തിളങ്ങുമെന്നാണ് നിരീക്ഷകരുടെ പ്രവചനം.

എന്നാല്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറും പവര്‍ പ്ലേയില്‍ വെടിക്കെട്ടൊരുക്കിയാല്‍ പ്രവചനങ്ങള്‍ മാറിമറിയാനും സാധ്യതയുണ്ട്. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന വംഖാഡെയിലെ പിച്ചിന്റെ സ്വഭാവം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രവചനങ്ങള്‍ക്ക് വിപരീതമായിരുന്നു. ഇത് ചെന്നൈയില്‍ ആവര്‍ത്തിച്ചാല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താനും ടീമുകള്‍ക്ക് കഴിയും.

റാഷിദ് ഖാന്‍

രണ്ട് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റെങ്കിലും സ്ഥിരത കൈവിടാതെ പന്തെറിഞ്ഞ സ്പിന്നര്‍ റാഷിദ് ഖാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ റാഷിദ് ഖാന്‍ വെറും 18 റണ്‍സ് വിട്ടുനല്‍കി 2 വിക്കറ്റെടുത്തു. ബൗളിംഗ് സ്‌ക്വാഡില്‍ മറ്റെല്ലാവരും ആറ് റണ്‍സിന് മുകളില്‍ ഇക്കണോമി റേറ്റിലാണ് പന്തെറിഞ്ഞത്. അവസാനം 9 പന്തില്‍ 17 റണ്‍സടിച്ച് ടീമിനെ താരം വിജയത്തിലെത്തിക്കുമെന്നും തോന്നിച്ചിരുന്നു.

കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിനെതിരായ മത്സരത്തിലും സമാനമായിരുന്നു റാഷിദിന്റെ പ്രകടനം. നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്. മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഇറങ്ങിയില്ല. വാലറ്റത്ത് കൂറ്റനടികളുമായി കളം നിറയാനും ബൗളിംഗില്‍ ഏറ്റവും കുറഞ്ഞ ഇക്കണോമിയില്‍ വിക്കറ്റുകളെടുക്കാനും കഴിവുള്ള റാഷിദ് ഖാന്‍ തന്നെയാവും ഇന്നത്തെ മത്സരത്തിലെ ഗെയിം ചെയിഞ്ചര്‍.

Next Story

Popular Stories