Top

പെനാല്‍റ്റി വിവാദത്തിനു പിന്നാലെ ശസ്ത്രക്രിയ; ഇംഗ്ലീഷ് താരത്തിന് മൂന്നുമാസം പുറത്തിരിക്കേണ്ടി വരും

യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലിലെ പെനാല്‍റ്റി വിവാദത്തിനു പിന്നാലെ ഇംഗ്ലീഷ് യുവതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നു. തോളിനേറ്റ പരുക്കില്‍ നിന്ന് മുക്തി നേടാനാണ് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ഒരു സീസണായി ഈ പരുക്കും പേറിയാണ് താരം ഇംഗ്ലണ്ടിനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുമായി കളിക്കുന്നത്. മേജര്‍ ശസ്ത്രക്രിയയാതിനാല്‍ താരത്തിനു മൂന്നു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ അടുത്തമാസം ആരംഭിക്കുന്ന ക്ലബ് ഫുട്‌ബോള്‍ സീസണിലെ ആദ്യ രണ്ടു മാസങ്ങള്‍ താരത്തിന് […]

14 July 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെനാല്‍റ്റി വിവാദത്തിനു പിന്നാലെ ശസ്ത്രക്രിയ; ഇംഗ്ലീഷ് താരത്തിന് മൂന്നുമാസം പുറത്തിരിക്കേണ്ടി വരും
X

യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലിലെ പെനാല്‍റ്റി വിവാദത്തിനു പിന്നാലെ ഇംഗ്ലീഷ് യുവതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നു. തോളിനേറ്റ പരുക്കില്‍ നിന്ന് മുക്തി നേടാനാണ് ശസ്ത്രക്രിയ നടത്തുന്നത്.

കഴിഞ്ഞ ഒരു സീസണായി ഈ പരുക്കും പേറിയാണ് താരം ഇംഗ്ലണ്ടിനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുമായി കളിക്കുന്നത്. മേജര്‍ ശസ്ത്രക്രിയയാതിനാല്‍ താരത്തിനു മൂന്നു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതോടെ അടുത്തമാസം ആരംഭിക്കുന്ന ക്ലബ് ഫുട്‌ബോള്‍ സീസണിലെ ആദ്യ രണ്ടു മാസങ്ങള്‍ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി. പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാന്‍ കച്ച മുറുക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് റാഷ്‌ഫോര്‍ഡിന്റെ അഭാവം കനത്ത തിരിച്ചടിയാണ്.

കഴിഞ്ഞ സീസണില്‍ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 57 മത്സരങ്ങളില്‍ യുണൈറ്റഡിനായി ബൂട്ടുകെട്ടിയ റാഷ്‌ഫോര്‍ 21 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ യൂറോ കപ്പിലും പരുക്കുവകവയ്ക്കാതെയാണ് റാഷ്‌ഫോര്‍ഡ് കളിച്ചത്.

യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരായ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി നഷ്ടമാക്കിയ ഇംഗ്ലീഷ് താരങ്ങളില്‍ ഒരാളാണ് റാഷ്‌ഫോര്‍ഡ്. ഇതിനു പിന്നാലെ താരത്തിനു നേര്‍ക്ക് വംശീയാധിക്ഷേപവുമായി ഇംഗ്ലീഷ് ആരാധകര്‍ രംഗത്തു വന്നിരുന്നു.

Next Story

Popular Stories