Top

പീഡനത്തിനിരയായ പതിനാറുകാരിയെ പ്രതിക്കൊപ്പം കെട്ടിയിട്ടു, ഭാരത് മാത് കീ ജയ് വിളിച്ച് മര്‍ദ്ദനം; സംഭവം കുടുംബത്തിന്റെ അറിവോടെ

ന്യൂഡല്‍ഹി: ലൈംഗീക പീഡനത്തിന് പിന്നാലെ കുറ്റാരോപിതനൊപ്പം പെണ്‍കുട്ടിയെ കയറില്‍ കെട്ടിനടത്തിച്ച് ഗ്രാമവാസികള്‍. മധ്യപ്രദേശിലെ ഉള്‍ഗ്രാമമായ അലിരാജ്പൂരില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. ഭാരത് മാതാ കീ ജയ് എന്നു വിളിച്ചുകൊണ്ടായിരുന്നു നാട്ടുകാര്‍ റാലി നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചു. പെണ്‍കുട്ടിയെ കയറില്‍ കെട്ടി ഗ്രാമത്തിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതികരിച്ച പൊലീസ് കുറ്റാരോപിതനുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്നും 400 മീറ്റര്‍ ഉള്ളിലേക്ക് മാറി ആദിവാസികള്‍ […]

29 March 2021 4:57 AM GMT

പീഡനത്തിനിരയായ പതിനാറുകാരിയെ പ്രതിക്കൊപ്പം കെട്ടിയിട്ടു, ഭാരത് മാത് കീ ജയ് വിളിച്ച് മര്‍ദ്ദനം; സംഭവം കുടുംബത്തിന്റെ അറിവോടെ
X

ന്യൂഡല്‍ഹി: ലൈംഗീക പീഡനത്തിന് പിന്നാലെ കുറ്റാരോപിതനൊപ്പം പെണ്‍കുട്ടിയെ കയറില്‍ കെട്ടിനടത്തിച്ച് ഗ്രാമവാസികള്‍. മധ്യപ്രദേശിലെ ഉള്‍ഗ്രാമമായ അലിരാജ്പൂരില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. ഭാരത് മാതാ കീ ജയ് എന്നു വിളിച്ചുകൊണ്ടായിരുന്നു നാട്ടുകാര്‍ റാലി നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചു.

പെണ്‍കുട്ടിയെ കയറില്‍ കെട്ടി ഗ്രാമത്തിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതികരിച്ച പൊലീസ് കുറ്റാരോപിതനുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു.

ഭോപ്പാലില്‍ നിന്നും 400 മീറ്റര്‍ ഉള്ളിലേക്ക് മാറി ആദിവാസികള്‍ പാര്‍ക്കുന്ന ഗ്രാമമാണ് അലിരാജ്പൂരിലാണ് പതിനാറുകാരിക്ക് നേരെ ക്രൂരമായ സമീപനം ഉണ്ടായത്. നാട്ടുകാരായ ചില ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തന്നെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ക്കൊപ്പം കയറില്‍ കെട്ടി നടത്തിക്കുകയായിരുന്നു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രകടനം.

പെണ്‍കുട്ടിയെ അപമാനിക്കുന്നതിനായി കുട്ടിയുടെ കുടുംബത്തിന്റെ അറിവോടെയായിരുന്നു സംഭവമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പെണ്‍കുട്ടിയെ ശാരീരികമായി മര്‍ദ്ദിച്ചതിന് ശേഷമാണ് കയറില്‍ കെട്ടി നടത്തുന്നത്. പൊലീസുകര്‍ എത്തിയാണ് നാട്ടുകാരുടെ സദാചാര നീക്കത്തില്‍ നിന്ന് പതിനാറുകാരിയെ മോചിപ്പിച്ചത്. പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ അതിക്രമം അവളുടെ തെറ്റെന്ന രീതിയില്‍ ചിത്രീകരിക്കാനുള്ള ശ്രമമാണെന്നായിരുന്നു വിഷയത്തോടുള്ള ഗ്രാമവാസികളുടെ പ്രതികരണം.

സംഭവവുമായി ബന്ധപ്പെടുത്തി രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥനായ ദിലീപ് സിംഗ് ബില്‍വാള്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ 21കാരനെതിരെയും അവളെ അപമാനിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും കുടുംബാഗങ്ങള്‍ക്കെതിരെയുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും പോക്‌സോ ആക്ട് ചുമത്തിയുമാണ് കേസ് എടുത്തിരിക്കുന്നത്.

Next Story