Top

കൊല്ലത്ത് പ്രണയം നടിച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, അറസ്റ്റ്

ചെറുവക്കല്‍ സ്വദേശി ഷംനാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.22 വയസ്സുള്ള യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപെടുകയും പ്രണയം നടിച്ചു പ്രതി അടുപ്പത്തിലാവുകയും ചെയ്തു. ഷംനാദ് പെണ്‍കുട്ടിയെ വീട്ടില്‍എത്തിച്ചു പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.പീഡനത്തിന്റ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വീണ്ടും പീഡിപ്പിച്ചു. ചടയമംഗലം സ്വദേശിയായ യുവതി പീഡനം സഹിക്കാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ […]

8 Jun 2021 3:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലത്ത് പ്രണയം നടിച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, അറസ്റ്റ്
X

ചെറുവക്കല്‍ സ്വദേശി ഷംനാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
22 വയസ്സുള്ള യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപെടുകയും പ്രണയം നടിച്ചു പ്രതി അടുപ്പത്തിലാവുകയും ചെയ്തു.

ഷംനാദ് പെണ്‍കുട്ടിയെ വീട്ടില്‍എത്തിച്ചു പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
പീഡനത്തിന്റ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വീണ്ടും പീഡിപ്പിച്ചു. ചടയമംഗലം സ്വദേശിയായ യുവതി പീഡനം സഹിക്കാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം പോലീസ് ഷംനാദിനെ വീടിന്റെ സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Next Story

Popular Stories