പിഎസ്സി സമരം; ചെന്നിത്തലയുടെ വീട്ടിലെ യോഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു; സ്ഥിരീകരിച്ച് സമരനേതാവ്
തലസ്ഥാനത്തെ പിഎസ്സി സമരം ശക്തമാകുന്നതിന് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയില്‍ യോഗം ചേര്‍ന്നതിന് സ്ഥിരീകരണം. സമരനേതാവായ ജിഷ്ണുവാണ് ഇക്കാര്യം മനോരമ ന്യൂസ് ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ചോദ്യത്തിന് മറുപടിയായാണ് ജിഷ്ണു ഇക്കാര്യം സമ്മതിച്ചത്. ജിഷ്ണു പറഞ്ഞത് ഇങ്ങനെ: ”28ന് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ പോയിരുന്നു. അവിടെ ഞങ്ങള്‍ മാത്രമല്ല പോയത്. എല്ഡിപിക്കാരുണ്ടായിരുന്നു, എല്ഡിസിക്കാരുണ്ടായിരുന്നു. എല്‍ഡി ടൈപിസ്റ്റുണ്ടായിരുന്നു. അതു പോലെ നിരവധി റാങ്ക് ലിസ്റ്റില്‍ ഉള്പ്പെട്ടവരുണ്ടായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ […]

തലസ്ഥാനത്തെ പിഎസ്സി സമരം ശക്തമാകുന്നതിന് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയില്‍ യോഗം ചേര്‍ന്നതിന് സ്ഥിരീകരണം. സമരനേതാവായ ജിഷ്ണുവാണ് ഇക്കാര്യം മനോരമ ന്യൂസ് ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ചോദ്യത്തിന് മറുപടിയായാണ് ജിഷ്ണു ഇക്കാര്യം സമ്മതിച്ചത്.
ജിഷ്ണു പറഞ്ഞത് ഇങ്ങനെ: ”28ന് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ പോയിരുന്നു. അവിടെ ഞങ്ങള്‍ മാത്രമല്ല പോയത്. എല്ഡിപിക്കാരുണ്ടായിരുന്നു, എല്ഡിസിക്കാരുണ്ടായിരുന്നു. എല്‍ഡി ടൈപിസ്റ്റുണ്ടായിരുന്നു. അതു പോലെ നിരവധി റാങ്ക് ലിസ്റ്റില്‍ ഉള്പ്പെട്ടവരുണ്ടായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി അദ്ദേഹം ഞങ്ങളെ ക്ഷണിച്ചതാണ്. ആ ക്ഷണത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ അവിടെ പോയത്. ആ പോയത് തെറ്റാണോ. അതിന്റെ പേരിലൊന്നുമല്ല ഞങ്ങള്‍ സമരം ആരംഭിച്ചത്. സമരത്തിന് പിന്നില്‍ ആരുടെയും രാഷ്ട്രീയപ്രേരണയില്ല.”
ജനുവരി 28ന് ഉച്ച ഒന്നരയ്ക്കാണ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ ആറ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് നേതാക്കള്‍ എത്തിയത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു കോണ്‍ഗ്രസ് എംഎല്‍എയും കെപിസിസി ഭാരവാഹിയും യോഗത്തില്‍ പങ്കെടുത്തെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിഎസ്.സി സമരം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി തോമസ് ഐസക്കും ഇന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സമരം ശക്തമാകാന്‍ കാരണം മറ്റൊന്നുമല്ല. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ബാഹ്യ ഇടപെടലാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം പ്രഹസനമാണെന്ന് ആരോപിച്ചുകൊണ്ട് വ്യസായ മന്ത്രി ഇ പി ജയരാജന് രംഗത്തെത്തിയിരുന്നു.
നിയമന വിവാദത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം 18 ദിവസങ്ങള്‍ പിന്നിട്ടു. പിഎസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി തരണമെന്ന ആവശ്യവുമായാണ് സമരം. ഫെബ്രുവരി 20നുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ ഉറച്ചുനില്‍ക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.