‘അന്നേ ഞങ്ങള്‍ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു, ഇയാള്‍ക്ക് ഇവിടെ കുറേ ചെയ്യാനുണ്ടെന്ന്… പക്ഷെ’; അനിലിന്റെ മരണത്തില്‍ രഞ്ജിത്ത്
നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന് രഞ്ജിത്ത്.രഞ്ജിത്ത് പറയുന്നു: ”കമ്മട്ടിപ്പാടം സിനിമ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ പറഞ്ഞിരുന്നു, ഇയാള്‍ ഇവിടെ കുറെ നാളുണ്ടാകും. ഇയാള്‍ക്ക് കുറെ ചെയ്യാനുണ്ടെന്നും.മികച്ച നടനായിരുന്നു. അനിലിന്റെ വിയോഗത്തില്‍ നഷ്ടം കുടുംബത്തിന് മാത്രമാണ്. അവരോടൊന്നും അനുശോചന വാക്കുകള്‍ പറയാന്‍ നമുക്ക് സാധിക്കില്ല. അവരുടെ സങ്കടം മാറ്റാന്‍ സാധിക്കില്ല.” അനിലിനെക്കുറിച്ച് അലന്‍സിയര്‍ പറയുന്നു: ”സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള സുഹൃത്തായിരുന്നു. […]

നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന് രഞ്ജിത്ത്.
രഞ്ജിത്ത് പറയുന്നു: ”കമ്മട്ടിപ്പാടം സിനിമ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ പറഞ്ഞിരുന്നു, ഇയാള്‍ ഇവിടെ കുറെ നാളുണ്ടാകും. ഇയാള്‍ക്ക് കുറെ ചെയ്യാനുണ്ടെന്നും.
മികച്ച നടനായിരുന്നു. അനിലിന്റെ വിയോഗത്തില്‍ നഷ്ടം കുടുംബത്തിന് മാത്രമാണ്. അവരോടൊന്നും അനുശോചന വാക്കുകള്‍ പറയാന്‍ നമുക്ക് സാധിക്കില്ല. അവരുടെ സങ്കടം മാറ്റാന്‍ സാധിക്കില്ല.”
അനിലിനെക്കുറിച്ച് അലന്‍സിയര്‍ പറയുന്നു: ”സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള സുഹൃത്തായിരുന്നു. അവനെ കാലം കൊണ്ടുപോയി. ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയില്ല. സങ്കടമുണ്ട്. എന്തൊരു കാലമാണ് ഇത്. എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്. അവന് ഓര്‍മകള്‍ എന്നുമുണ്ടാകും.”
ആറരയോടെയായിരുന്നു അനില്‍ നെടുമങ്ങാട് അന്തരിച്ചത്. 48 വയസായിരുന്നു. മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് മുട്ടം പോലീസാണ് അനിലിനെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു താരം. ക്രിസ്മസ് ആയതിനാല്‍ ഇന്ന് ഷൂട്ടിങ് ഇല്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ഡാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു.
1972 മെയ് 30ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് അദ്ധ്യാപകനായിരുന്ന പീതാംബരന് നായരുടെയും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുടെയും മകനായാണ് അനിലിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എം ജി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ അനില്‍ തൃശ്ശൂര്‍ സ്ക്കൂള് ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി.
അനില്‍ പി നെടുമങ്ങാടിന്റെ കരിയര്‍ ആരംഭിക്കുന്നത് ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായിക്കൊണ്ടാണ്. കൈരളി, ഏഷ്യാനെറ്റ്, ജെയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ വിവിധ പരിപാടികളുടെ അവതാരകനായിരുന്നിട്ടുണ്ട്. കൈരളിയില്‍ അനില്‍ അവതാരകനായിരുന്ന, സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റാര്‍വാര്‍ എന്ന പ്രോഗ്രാം വളരെ ജനപ്രീതി നേടിയിരുന്നു. നാടക വേദികളിലും അനില്‍ സജീവമായിരുന്നു. മാക്ബത്ത് ഉള്‍പ്പെടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അനില്‍ പി നെടുമങ്ങാടിന്റെ സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ് 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു. 2016 ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലന്‍ വേഷം അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക പ്രീതി നേടി.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പൊറിഞ്ചു മറിയം ജോസ്, ആഭാസം, പരോള്‍, കിസ്മത്ത്, പാവാട, തുടങ്ങിയ 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

- TAGS:
- Anil Nedumangad
- Renjith