Top

രണ്ടില ചിഹ്നത്തിനായി ജോസഫ് വീണ്ടും നിയമപോരാട്ടത്തിന്; സുപ്രീംകോടതിയില്‍

രണ്ടില ചിഹ്നത്തിനായി വീണ്ടും നിയമ പോരാട്ടത്തിനൊരുങ്ങി പിജെ ജോസഫ്. രണ്ടില ചിഹ്നവും പാര്‍ട്ടി പേരും ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസാണ് കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്. എന്നാല്‍ ഇതിനെതിരെ ജോസഫ് വിഭാഗം […]

4 March 2021 12:59 AM GMT

രണ്ടില ചിഹ്നത്തിനായി ജോസഫ് വീണ്ടും നിയമപോരാട്ടത്തിന്; സുപ്രീംകോടതിയില്‍
X

രണ്ടില ചിഹ്നത്തിനായി വീണ്ടും നിയമ പോരാട്ടത്തിനൊരുങ്ങി പിജെ ജോസഫ്. രണ്ടില ചിഹ്നവും പാര്‍ട്ടി പേരും ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസാണ് കേസ് ഫയല്‍ ചെയ്തത്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്. എന്നാല്‍ ഇതിനെതിരെ ജോസഫ് വിഭാഗം അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതിനെതിരെയാണ് കുര്യാക്കോസ് സുപ്രീംകോടതിയെ സമീപിച്ചത്.

കെഎം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് ഇരുവിഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം ഹൈക്കോടതി അംഗീകരിച്ചുകൊണ്ട് അംഗബലം കൂടുതലുള്ള ജോസ് പക്ഷത്തിന് ചിഹ്നവും പേരും അനുവദിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ജോസഫ് പക്ഷത്തിന്റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ്് വിഭാഗത്തിന് ചിഹ്നം ലഭിച്ചത് ജോസഫ് പക്ഷത്തിന് ക്ഷീണമുണ്ടാക്കിയിരുന്നുവെന്നാണ് വിലയിരുത്തല്‍.

Next Story