‘സ്മരണകളിലൂടെ ട്യൂണ്‍ ചെയ്യാം’; സംഗീതാചാര്യന് ഇളയരാജയ്ക്ക് മ്യൂസിക്കല്‍ ട്രിബ്യൂട്ടുമായി രമ്യ നമ്പീശന്

സംഗീതാചാര്യന് ഇളയരാജയ്ക്ക് മ്യൂസിക്കല്‍ ട്രിബ്യൂട്ടൊരുക്കി നടി രമ്യ നമ്പീശന്. ഇളയാരജയുടെ സ്മരണകളിലൂടെ സഞ്ചരിക്കുന്ന ആല്‍ബത്തില്‍ അദ്ദേഹത്തിന്റെ നാല് ഗാനങ്ങളാണ് രമ്യനമ്പീശന് പാടിനയിരിക്കുന്നത്.
കണ്ണന് വന്ത്, എന്‍ വഴിയിലെ, യേ സിന്ദഗി, മന്റ്രം വന്ത് എന്നീ ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.
‘ഓര്‍മകളിലൂടെയുള്ള ഒരു യാത്രയാണിത്, അദ്ദേഹത്തിന്റെ സംഗീതം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മരുന്നാകുന്നു. ആ സംഗീതത്തിന് ആയിരം വികാരങ്ങള്‍ ഉണര്‍ത്താനാകുന്നു. അതിലേക്ക് കടക്കുകയെന്ന ഒരു വലിയ ആല്‍ബത്തിന്റെ പേജുകള്‍ മറിക്കുന്നതിന് സമാനമാണ്. ഞാന്‍ അതില്‍ ചിലത് മറിച്ചു നോക്കുന്നു. കേള്‍ക്കൂ, നിങ്ങളെയദ്ദേഹം ഒരു ടൈം ട്രാവലിലേക്ക് കൊണ്ടുപോകും’, രമ്യ നമ്പീശന് വീഡിയയോടൊപ്പം കുറിച്ചു.
വൈശാഖ് അനിരുദ്ധന് എഡിറ്റിംഗ് നിര്‍വ്വഹിച്ചിട്ടുള്ള വീഡിയോ ഡിസൈന്‍ ചെയ്തിരിക്കുന്നത് നടി ദിവ്യ ഉണ്ണിയാണ്.