‘പാര്‍ട്ടിയേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം’; ജോസഫൈന്റെ രാജിയില്‍ രമ്യ ഹരിദാസ്
സുഗതകുമാരി ടീച്ചറും ജസ്റ്റിസ് ഡി ശ്രീദേവിയുമുള്പ്പെടെയുള്ളവര് വഹിച്ച സ്ഥാനത്ത് ജോസഫൈനെ പോലെയുള്ളവരെ നിയമിച്ചു എന്നത് തന്നെ ഖേദകരമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന് രാജിവച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം. ഇനിയെങ്കിലും പാര്‍ട്ടി കൂറിനേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ള വരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും രമ്യ ചൂണ്ടിക്കാട്ടുന്നു. ഫേസബുക്ക പോസ്റ്റിലായിരുന്നു പ്രതികരണം. രമ്യ ഹരിദാസിന്റെ പോസ്റ്റ് പൂര്‍ണ്ണരുപം- ഇനിയെങ്കിലും പാര്‍ട്ടി കൂറിനേക്കാള്‍ വനിതകളോടും […]
25 Jun 2021 4:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുഗതകുമാരി ടീച്ചറും ജസ്റ്റിസ് ഡി ശ്രീദേവിയുമുള്പ്പെടെയുള്ളവര് വഹിച്ച സ്ഥാനത്ത് ജോസഫൈനെ പോലെയുള്ളവരെ നിയമിച്ചു എന്നത് തന്നെ ഖേദകരമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന് രാജിവച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം. ഇനിയെങ്കിലും പാര്‍ട്ടി കൂറിനേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ള വരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും രമ്യ ചൂണ്ടിക്കാട്ടുന്നു. ഫേസബുക്ക പോസ്റ്റിലായിരുന്നു പ്രതികരണം.
രമ്യ ഹരിദാസിന്റെ പോസ്റ്റ് പൂര്‍ണ്ണരുപം-
ഇനിയെങ്കിലും പാര്‍ട്ടി കൂറിനേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ള വരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം.. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശ്രീമതി എം സി ജോസഫൈന് ആദ്യമായല്ല പരാതിക്കാരോട് മോശമായി പെരുമാറുന്നത്.കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളെ രാഷ്ട്രീയ താല്പര്യം മാത്രം നോക്കി ഇടപെട്ടിരുന്ന ഒരു അധ്യക്ഷ, ആദരണീയരായ സുഗതകുമാരി ടീച്ചറെ പോലെയുള്ള ജസ്റ്റിസ് ഡി. ശ്രീദേവി മേഡത്തെ പോലെയുള്ളവര്‍ വഹിച്ച സ്ഥാനത്ത് ഇരുന്നു എന്നതുതന്നെ ഖേദകരമാണ്.
ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ആയിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനം എംസി ജോസഫൈന് രാജി വച്ചത്. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് നടപടി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന് നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റവാങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടിരുന്നു.
കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി. തന്റെ നിലപാട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിന് സമാനമായി തന്നെ എം സി ജോസഫൈന് നിലപാട് വിശദീകരിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൂട്ട വിമര്‍ശനമാണ് ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇപി ജയരാജന് ഉള്‍പ്പെടെ കടുത്ത നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍.