Top

കൊന്നുകളയുമെന്ന് ഒരുത്തന്‍ ഭീഷണിപ്പെടുത്തിയെന്ന് പാളയം പ്രദീപ്; ഭീഷണി രമ്യാ ഹരിദാസ് വിഷയത്തിന് പിന്നാലെ

പാലക്കാട് ഹോട്ടലിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ കെപിസിസി അംഗം പാളയം പ്രദീപിന് നേരെ വധഭീഷണി. ഒരാള്‍ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയതെന്ന് പ്രദീപ് പറഞ്ഞു. ഭീഷണിയെക്കുറിച്ച് പ്രദീപ് പറഞ്ഞത് ഇങ്ങനെ: ഇന്ന് ഒരുത്തന്റെ വക ഫോണില്‍ വധഭീഷണി കൊന്നുകളയുമത്രേ..ആരെയാ ഇവര്‍ പേടിപ്പിക്കുന്നത്..ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി കുഞ്ഞുനാളു മുതലേ കയ്യിലേന്തി തുടങ്ങിയതാണ് ഈ മൂവര്‍ണക്കൊടി.തടയാനും താറടിക്കാനും തല്ലി ഒതുക്കാനും പലരും ശ്രമിച്ചിട്ടുണ്ട്.സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ വീട്ടിലെ വണ്ടി കത്തിച്ചിട്ടുണ്ട്. മറഞ്ഞിരുഞ്ഞു അടിച്ചൊതുക്കാന്‍ നോക്കിയിട്ടുണ്ട്. ധിക്കാരവും നെറികേടും എവിടെ കണ്ടാലും […]

27 July 2021 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊന്നുകളയുമെന്ന് ഒരുത്തന്‍ ഭീഷണിപ്പെടുത്തിയെന്ന് പാളയം പ്രദീപ്; ഭീഷണി രമ്യാ ഹരിദാസ് വിഷയത്തിന് പിന്നാലെ
X

പാലക്കാട് ഹോട്ടലിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ കെപിസിസി അംഗം പാളയം പ്രദീപിന് നേരെ വധഭീഷണി. ഒരാള്‍ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയതെന്ന് പ്രദീപ് പറഞ്ഞു.

ഭീഷണിയെക്കുറിച്ച് പ്രദീപ് പറഞ്ഞത് ഇങ്ങനെ: ഇന്ന് ഒരുത്തന്റെ വക ഫോണില്‍ വധഭീഷണി കൊന്നുകളയുമത്രേ..ആരെയാ ഇവര്‍ പേടിപ്പിക്കുന്നത്..ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി കുഞ്ഞുനാളു മുതലേ കയ്യിലേന്തി തുടങ്ങിയതാണ് ഈ മൂവര്‍ണക്കൊടി.തടയാനും താറടിക്കാനും തല്ലി ഒതുക്കാനും പലരും ശ്രമിച്ചിട്ടുണ്ട്.സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ വീട്ടിലെ വണ്ടി കത്തിച്ചിട്ടുണ്ട്. മറഞ്ഞിരുഞ്ഞു അടിച്ചൊതുക്കാന്‍ നോക്കിയിട്ടുണ്ട്. ധിക്കാരവും നെറികേടും എവിടെ കണ്ടാലും ചങ്കുറപ്പോടെ എതിര്‍ക്കാനും മൂവര്‍ണക്കൊടി കയ്യിലേന്തിയവനെ അന്യായമായി ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന്‍ പണയം വെച്ചും സംരക്ഷിച്ചുമാണ് ശീലം. അത് ഇനിയും അങ്ങനെ തന്നെയാകും. രാഷ്ട്രീയവും സാമൂഹ്യസേവനവും പക തീര്‍ക്കാനും കൊല്ലാനുമുള്ളതല്ല എന്നും മറ്റു പാര്‍ട്ടിക്കാര്‍ക്കും പ്രവര്‍ത്തിക്കാനും പറയാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും നിങ്ങള്‍ അംഗീകരിക്കുന്നതുവരെ ഈ പോരാട്ടം തുടരും..അവസാനശ്വാസം വരെ മൂവര്‍ണ്ണക്കൊടി നെഞ്ചിലേറ്റി ഈ മണ്ണില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി ഉണ്ടാവും. കൂടെ നില്‍ക്കുന്നവനെ അവസാനശ്വാസം വരെ സംരക്ഷിച്ചുകൊണ്ട് തന്നെ..

അതേസമയം, ഹോട്ടലില്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ പാളയം പ്രദീപ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം എന്നിവരടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോള്‍ കൈയ്യേറ്റം ചെയ്‌തെന്ന് കാട്ടിയാണ് കേസ്. കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പാലക്കാട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു. തനിക്കെതിരെ പ്രദീപ് അടക്കമുള്ള നേതാക്കള്‍ വധഭീഷണി മുഴക്കിയെന്നായിരുന്നു യുവാക്കളുടെ പരാതി.

കഴിഞ്ഞ ദിവസമാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഹോട്ടല്‍ അധികൃതരോട് സംഭവം ചോദിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്. ‘ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അകത്ത് എംപിയെ ഇരുത്തി കഴിപ്പിക്കുന്നു. അതെന്ത് ന്യായം.’ എന്നാണ് യുവാവ് ഹോട്ടല്‍ അധികൃതരോട് ചോദിച്ചത്. ഇതിനോട് ‘നമുക്കൊന്നും പറയാന്‍ പറ്റില്ല’ എന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഞാന്‍ പറയുമെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഹോട്ടലിനുള്ളില്‍ കയറി രമ്യയോട് കാര്യങ്ങള്‍ വിശദീകരിച്ചത്.

തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന എംപി താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായതോടെ, രമ്യാ ഹരിദാസിനും പ്രദീപിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയര്‍ന്നത്. ഇതിനിടെ യുവാവ് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന് രമ്യയും ആരോപിച്ചതോടെ, യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്ന ആരോപണവും ശക്തമായിരുന്നു.

Next Story