‘രാജ്യം ആപത്തില്‍ ആണെന്നറിയുമ്പോള്‍ ഒരു പേരുമാത്രമേ കേള്‍ക്കാറുള്ളൂ..രാഹുല്‍ജി’; പിറന്നാളാശംസകള്‍ നേര്‍ന്ന് രമ്യാ ഹരിദാസ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. രാജ്യം ആപത്തിലആണെന്നറിയുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് രാഹുല്‍ജിയെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ‘എത്ര വളഞ്ഞിട്ട് ആക്രമിച്ചാലും,തേജോവധം ചെയ്താലും,വ്യക്തിഹത്യ നടത്തിയാലും..രാജ്യം ആപത്തില്‍ ആണെന്നറിയുമ്പോള്‍ ഒരു പേരുമാത്രമേ ഉയര്‍ന്നു കേള്‍ക്കാറുള്ളൂ..രാഹുല്‍ജി..ജന്മദിനാശംസകള്‍..,’ രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു. 51-ാം പിറന്നാളാണ് രാഹുല്‍ ഗാന്ധി ഇന്ന് ആഘോഷിക്കുന്നത്. രാജ്യത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകളറിയിച്ചു. 1970 ജൂണ്‍ 19 നാണ് മുന്‍ […]
19 Jun 2021 12:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. രാജ്യം ആപത്തിലആണെന്നറിയുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് രാഹുല്‍ജിയെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
‘എത്ര വളഞ്ഞിട്ട് ആക്രമിച്ചാലും,
തേജോവധം ചെയ്താലും,
വ്യക്തിഹത്യ നടത്തിയാലും..
രാജ്യം ആപത്തില്‍ ആണെന്നറിയുമ്പോള്‍ ഒരു പേരുമാത്രമേ ഉയര്‍ന്നു കേള്‍ക്കാറുള്ളൂ..
രാഹുല്‍ജി..
ജന്മദിനാശംസകള്‍..,’ രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
51-ാം പിറന്നാളാണ് രാഹുല്‍ ഗാന്ധി ഇന്ന് ആഘോഷിക്കുന്നത്. രാജ്യത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകളറിയിച്ചു. 1970 ജൂണ്‍ 19 നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകനായി രാഹുല്‍ ജനിച്ചത്.