Top

റയല്‍ പുതിയ സീസണിലേക്കുള്ള ജഴ്‌സി പുറത്തിറക്കി; ചിത്രങ്ങളില്‍ ഒന്നിലും റാമോസ് ഇല്ല, താരം പുറത്തേക്ക് തന്നെയെന്നു സൂചന

സ്പാനിഷ് ലാ ലിഗ ടീമായ റയല്‍ മാഡ്രിഡ് പുതിയ സീസണിലേക്കുള്ള ജഴ്‌സി പുറത്തിറക്കി. സ്ഥിരം വെള്ള നിറത്തിലുള്ള ജഴ്‌സിയില്‍ നീല നിറത്തിലുള്ള വരകളും മറ്റുമായി അഡിഡാസാണ് കിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്നലെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ കരീം ബെന്‍സേമയടക്കമുള്ള താരങ്ങള്‍ ഈ ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ റയല്‍ പങ്കുവച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ജഴ്‌സിയെക്കാള്‍ ഏറെ ചര്‍ച്ചയായത് സെര്‍ജിയോ റാമോസിന്റെ അഭാവമാണ്. റയലിന്റെ എല്ലാ ഫോട്ടോഷൂട്ടുകളിലും പ്രധാനതാരമായിരുന്ന റാമോസ് പുതിയ ജഴ്‌സിയില്‍ ഒരൊറ്റ ചിത്രത്തിലും ഉള്‍പ്പെട്ടിട്ടില്ല. റാമോസ് […]

2 Jun 2021 1:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റയല്‍ പുതിയ സീസണിലേക്കുള്ള ജഴ്‌സി പുറത്തിറക്കി; ചിത്രങ്ങളില്‍ ഒന്നിലും റാമോസ് ഇല്ല, താരം പുറത്തേക്ക് തന്നെയെന്നു സൂചന
X

സ്പാനിഷ് ലാ ലിഗ ടീമായ റയല്‍ മാഡ്രിഡ് പുതിയ സീസണിലേക്കുള്ള ജഴ്‌സി പുറത്തിറക്കി. സ്ഥിരം വെള്ള നിറത്തിലുള്ള ജഴ്‌സിയില്‍ നീല നിറത്തിലുള്ള വരകളും മറ്റുമായി അഡിഡാസാണ് കിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ കരീം ബെന്‍സേമയടക്കമുള്ള താരങ്ങള്‍ ഈ ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ റയല്‍ പങ്കുവച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ജഴ്‌സിയെക്കാള്‍ ഏറെ ചര്‍ച്ചയായത് സെര്‍ജിയോ റാമോസിന്റെ അഭാവമാണ്.

റയലിന്റെ എല്ലാ ഫോട്ടോഷൂട്ടുകളിലും പ്രധാനതാരമായിരുന്ന റാമോസ് പുതിയ ജഴ്‌സിയില്‍ ഒരൊറ്റ ചിത്രത്തിലും ഉള്‍പ്പെട്ടിട്ടില്ല. റാമോസ് ചടങ്ങില്‍ പങ്കെടുത്തില്ലയെന്നാണ് റയല്‍ഇ അധികൃതര്‍ ഇതിനു നല്‍കിയ വിശദീകരണം. എന്നാല്‍ റാമോസിനെ ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്നും അടുത്ത സീസണില്‍ റാമോസ് റയല്‍ നിരയില്‍ ഉണ്ടാകില്ലെന്ന സൂചനയാണിതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായുള്ള പരുക്കുകളും മറ്റും കാരണം വെറും 12 മത്സസരങ്ങളില്‍ മാത്രമാണ് റാമോസിന് കളിക്കാനായത്. കളിച്ച മത്സരങ്ങളിലാകട്ടെ ഫോമിന്റെ നിഴല്‍പോലുമാകാന്‍ കഴിഞ്ഞില്ല.

ഈ സീസണോടെ റാമോസിന്റെ കരാര്‍ അവസാനിച്ചിരുന്നു. ഇതുവരെ കരാര്‍ പുതുക്കാന്‍ റയല്‍ തയാറായിട്ടില്ല. സീസണിലെ അവസാന നിര്‍ണായക മത്സരങ്ങളില്‍ താരത്തെ പുറത്തിരുത്തുകയായിരുന്നു. ഇതോടെ റാമോസിന് പുറത്തേക്കുള്ള വാതില്‍ തുറന്നുകഴിഞ്ഞുയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2005 മുതല്‍ റയല്‍ താരഗമാണ് റാമോസ്. ഇതുവരെ 469 മത്സരങ്ങളില്‍ ലോസ്ബ്ലാങ്കോസിന്റെ ജഴ്‌സിയണിഞ്ഞ താരം 72 ഗോളുകളും നേടിയിട്ടുണ്ട്. മോശം ഫോമും പരുക്കും കാരണം യൂറോ കപ്പിനുള്ള സ്പാനിഷ് ടീമില്‍ നിന്നും കഴിഞ്ഞാഴ്ച റാമോസിനെ ഒഴിവാക്കിയിരുന്നു.

Next Story

Popular Stories