Top

‘പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ ആവശ്യമില്ല’; അമ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ പതിഞ്ഞ മുഖമെന്ന് രമേഷ് പിഷാരടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നടന്‍ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് പിഷാരടി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞു. പത്രിക സമര്‍പ്പണത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരിക്കുകയാണ്. ‘കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റര്‍ വെച്ചാലും, പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വര്‍ഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസില്‍ മറയാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ്.’ രമേഷ് പിഷാരടി കോണ്‍ഗ്രസ് നേതൃത്വം […]

16 March 2021 10:11 PM GMT
ഫിൽമി റിപ്പോർട്ടർ

‘പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ ആവശ്യമില്ല’; അമ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ പതിഞ്ഞ മുഖമെന്ന് രമേഷ് പിഷാരടി
X

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നടന്‍ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് പിഷാരടി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞു. പത്രിക സമര്‍പ്പണത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരിക്കുകയാണ്.

‘കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റര്‍ വെച്ചാലും, പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വര്‍ഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസില്‍ മറയാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ്.’

രമേഷ് പിഷാരടി

കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന് മുമ്പ് നേമത്ത് ഉമ്മന്‍ചാണ്ടിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്.
മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടി പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

അതേസമയം തന്റെ സുഹൃത്തും സിനിമ നടനുമായി ധര്‍മ്മജന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി. ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു. എങ്കിലും മണ്ഡലത്തില്‍ വിജയ പ്രതീക്ഷയിലാണ് ധര്‍മ്മജന്‍.

Next Story