Top

‘ഞങ്ങളുടെ കമ്മറ്റിക്കാര്‍ ഒറിജിനല്‍ വോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നില്ല, പിന്നെയാ കള്ളവോട്ട്’; പിണറായിക്ക് ചെന്നിത്തലയുടെ തഗ്ഗ് മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ രസകരമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ വോട്ടുപോലും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരാണ് തങ്ങളുടെ മണ്ഡലം-ബൂത്ത് കമ്മറ്റിക്കാര്‍. പിന്നെയാണ് അവര്‍ കള്ളവോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നത് എന്നാണ് ചെന്നിത്തലയുടെ സ്വയം വിമര്‍ശനാത്മകമായ മറുപടി. ‘വോട്ടര്‍പട്ടികയുല്‍ കള്ളവോട്ടുകള്‍ ചേര്‍ത്തതു പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നതുകേട്ടു. നാട്ടിലുള്ളവരുടെ ഒറിജിനല്‍ വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മറ്റിക്കാരും ബൂത്ത് കമ്മറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കാന്‍ അവര്‍ മെനക്കെടുന്നത്’, […]

25 March 2021 2:30 AM GMT

‘ഞങ്ങളുടെ കമ്മറ്റിക്കാര്‍ ഒറിജിനല്‍ വോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നില്ല, പിന്നെയാ കള്ളവോട്ട്’; പിണറായിക്ക് ചെന്നിത്തലയുടെ തഗ്ഗ് മറുപടി
X

തിരുവനന്തപുരം: കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ രസകരമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ വോട്ടുപോലും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരാണ് തങ്ങളുടെ മണ്ഡലം-ബൂത്ത് കമ്മറ്റിക്കാര്‍. പിന്നെയാണ് അവര്‍ കള്ളവോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നത് എന്നാണ് ചെന്നിത്തലയുടെ സ്വയം വിമര്‍ശനാത്മകമായ മറുപടി.

‘വോട്ടര്‍പട്ടികയുല്‍ കള്ളവോട്ടുകള്‍ ചേര്‍ത്തതു പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നതുകേട്ടു. നാട്ടിലുള്ളവരുടെ ഒറിജിനല്‍ വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മറ്റിക്കാരും ബൂത്ത് കമ്മറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കാന്‍ അവര്‍ മെനക്കെടുന്നത്’, ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് ആരോപണങ്ങളില്‍ വന്നിട്ടുള്ള തെളിവുകളെല്ലാം കോണ്‍ഗ്രസിന് എതിരാണ് എന്നായിരുന്നു പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കോണ്‍ഗ്രസല്ലാതെ മറ്റൊരു പാര്‍ട്ടിയും കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.

വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ടിനുള്ള നീക്കങ്ങള്‍ നടക്കുന്നെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലത്ത് 2534,തൃക്കരിപ്പീര്‍ 1436, കൊയിലാണ്ടി 4611, നാദാപുരം 6771, കൂട്ടുപറമ്പ് 3525 എന്ന നിരക്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇതിനെല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഫോട്ടോയും മേല്‍വിലാസവും സഹിതം പേര് പലയിടത്ത് ചേര്‍ത്തിരിക്കുന്നത് എല്ലാവരുടേയും അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

Next Story