Top

‘സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണം’; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു. സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇപ്പോള്‍ തന്നെ ആദ്യ ഘട്ട വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാം മുതിര്‍ന്ന പൗരന്‍മാരാണെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാക്‌സിന്‍ വിതരണം സംബന്ധിച്ച് കേന്ദ്രത്തിന്റെ […]

22 April 2021 4:59 AM GMT

‘സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണം’; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
X

സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു. സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇപ്പോള്‍ തന്നെ ആദ്യ ഘട്ട വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാം മുതിര്‍ന്ന പൗരന്‍മാരാണെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാക്‌സിന്‍ വിതരണം സംബന്ധിച്ച് കേന്ദ്രത്തിന്റെ നയം വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ കത്ത്. കമ്പനികളില്‍ നിന്ന് നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങണമെന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശം. ഇതുപ്രകാരം കമ്പനി ഉല്‍പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം വരെ സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലേക്കും മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് വില്‍ക്കാം.

അതേസമയം കേരളത്തില്‍ വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തില്‍ പ്രതിഷേധ ക്യാമ്പയിന്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന്‍ സ്വീകരിച്ചവര്‍ വാക്സിനേഷന് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് പുതിയ ക്യാമ്പയിന്‍. കേരളത്തില്‍ നിന്ന് സൗജന്യമായി രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ വരുന്ന തുക 800 രൂപയാണ്. ഈ തുക എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ ഈ ക്യാമ്പയിനിന്റെ ഭാഗമായി. വാക്സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Next Story