വെടിക്കെട്ടും മേളപ്പെരുമയും നിറഞ്ഞ തൃശൂര്‍ പൂരത്തിനായി പ്രാര്‍ഥിക്കാം: രമേശ് ചെന്നിത്തല
തൃശൂര്‍ പൂരത്തിന് ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ പൂരം ഒരു ജനതയുടെ വികാരമാണെന്നും ആചാരങ്ങളില്‍ മാറ്റം വരുത്താതെ പൂരത്തിന് മുന്‍കൈയെടുത്ത ദേവസ്വങ്ങളുടെ ഭാരവാഹികള്‍ക്കും നന്ദിയെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കുടമാറ്റവും വെടിക്കെട്ടും മേളപ്പെരുമയും നിറയുന്ന അടുത്ത തൃശൂര്‍പൂരത്തിനായി വടക്കുംനാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന വേളയില്‍ കൊവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. യുദ്ധകാല […]

തൃശൂര്‍ പൂരത്തിന് ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ പൂരം ഒരു ജനതയുടെ വികാരമാണെന്നും ആചാരങ്ങളില്‍ മാറ്റം വരുത്താതെ പൂരത്തിന് മുന്‍കൈയെടുത്ത ദേവസ്വങ്ങളുടെ ഭാരവാഹികള്‍ക്കും നന്ദിയെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കുടമാറ്റവും വെടിക്കെട്ടും മേളപ്പെരുമയും നിറയുന്ന അടുത്ത തൃശൂര്‍പൂരത്തിനായി വടക്കുംനാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന വേളയില്‍ കൊവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
യുദ്ധകാല അടിസ്ഥാനത്തില്‍ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചത്.
രമേശ് ചെന്നിത്തലയുടെ പ്രതികരണം-
മലയാളക്കരയില്‍ ഏറ്റവും മനോഹരമായ വര്‍ണകാഴ്ചയാണ് തൃശൂര്‍ പൂരം. കൊറോണ വൈറസ് ലോകത്ത് പിടിമുറുക്കിയപ്പോള്‍ , ആവേശപ്പൂരത്തിന്റെ രണ്ട് നഷ്ടവര്‍ഷമാണ് കടന്നുപോകുന്നത്.
കുടമാറ്റവും വെടിക്കെട്ടും മേളപ്പെരുമയും നിറയുന്ന അടുത്ത തൃശൂര്‍പൂരത്തിനായി വടക്കുംനാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
ആചാരങ്ങളില്‍ മാറ്റം വരുത്താതെ ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള പൂരത്തിന് മുന്‍കൈയെടുത്ത ദേവസ്വങ്ങളുടെ ഭാരവാഹികള്‍ക്കും വിശ്വാസികള്‍ക്കും പൂരപ്രേമികള്‍ക്കും നന്ദി…
ജാതി മത വേര്‍തിരിവുകള്‍ അലിഞ്ഞുപോകുന്ന തൃശൂര്‍ പൂരം ഒരു ജനതയുടെ ഹൃദയവികാരമാണ്.
അടുത്ത വര്‍ണപൂരത്തിനായി നമുക്ക് കാത്തിരിക്കാം
എല്ലാവര്‍ക്കും പൂരം ആശംസകള്‍.