Top

പിണറായി വിജയന് ഫോണിലൂടെ ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല. ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് യുഡിഎഫ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാതെ വെല്‍ച്വലായി പങ്കെടുക്കാനാണ് യുഡിഎഫ് തീരുമാനം. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിച്ച് […]

20 May 2021 12:20 AM GMT

പിണറായി വിജയന് ഫോണിലൂടെ ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല
X

തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല. ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് യുഡിഎഫ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാതെ വെല്‍ച്വലായി പങ്കെടുക്കാനാണ് യുഡിഎഫ് തീരുമാനം. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നുമാണ് ഹസ്സന്‍ അറിയിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നൈയിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമെന്നാണ് യുഡിഎഫ് നിലപാട്.

സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. ബഹിഷ്‌കരണം ശരിയായ രീതിയല്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ ഒരു സ്ഥാനമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല. ചുരുക്കം ചിലരെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നാലെയാണ് ഹസന്റെ വിശദീകരണം.

Next Story