‘അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കുന്നു’; വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സ്വര്‍ണ്ണകടത്ത് കേസും മയക്കുമരുന്ന് കേസും സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കേഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ അന്വേഷണം തടയുന്നതിനായി എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മറ്റിയെ ദുരുപയോഗം ചെയ്യുകയും സ്പീക്കര്‍ ഇതില്‍ ഇടപെടുകയും രാഷ്ട്രീയപരമായ തന്റെ പക്ഷപാതിത്വം ദുരുപയോഗപ്പെടുത്തുകയും ചെയ്യ്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രേരിപ്പിച്ചുവെന്ന് പറഞ്ഞ് സ്വപ്ന സുരേഷിന്റെ ആസുത്രീത ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ ഗൂഢാലോചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അഴിമതി മുഴുവന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢസംഘമാണ്. മുഖ്യമന്ത്രിയുടെ […]

തിരുവനന്തപുരം:സ്വര്‍ണ്ണകടത്ത് കേസും മയക്കുമരുന്ന് കേസും സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കേഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ അന്വേഷണം തടയുന്നതിനായി എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മറ്റിയെ ദുരുപയോഗം ചെയ്യുകയും സ്പീക്കര്‍ ഇതില്‍ ഇടപെടുകയും രാഷ്ട്രീയപരമായ തന്റെ പക്ഷപാതിത്വം ദുരുപയോഗപ്പെടുത്തുകയും ചെയ്യ്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രേരിപ്പിച്ചുവെന്ന് പറഞ്ഞ് സ്വപ്ന സുരേഷിന്റെ ആസുത്രീത ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ ഗൂഢാലോചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അഴിമതി മുഴുവന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢസംഘമാണ്. മുഖ്യമന്ത്രിയുടെ സ്വരം മാറിയത് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ബാര്‍ കോഴയില്‍ തനിക്കെതിരെ നടക്കുന്ന ഏത് അന്വഷണവും സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി ഓഫീസില്‍ ആരും കോഴ തരികയോ വാങ്ങുകയോ ചെയ്തിട്ടില്ല.
ആറ് വര്‍ഷം മുന്‍പ് നിഷേധിച്ച ആരോപണമാണിത്. പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബാര്‍കോഴ കേസ് രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണ്. ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട് . ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് പരിഗണനയില്‍ ഉണ്ട്. അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഇന്ന് രാവിലെയായിരുന്നു രമേശ് ചെന്നിത്തലക്കെതിരെ ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയത്.
മുന്‍ മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും അനുമതിയുണ്ട്. ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി ലഭിച്ചാല്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അനുമതി തേടിയുളള ഫയല്‍ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും ഉടന്‍ കൈമാറും.
രഹസ്യാന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്.
- TAGS:
- Ramesh chennithala