‘ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ല, നമ്മുടെ ശത്രു നമ്മള്‍ തന്നെ, ഒടുവില്‍ ഒറ്റക്കാവുമെന്നാണ് അനുഭവം’; ചെന്നിത്തലയുടെ മുന്നറിയിപ്പ്
നിയുക്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന് മുന്നറിയിപ്പുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരെല്ലാം നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവപാഠമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘കേരളത്തിലേക്ക് വരുമ്പോള്‍ ഒരു വ്യവസ്ഥ മാത്രമാണ് അഖിലേന്ത്യാ കോണ്‍ഗ്രസിനു മുന്നില്‍ വെച്ചത്’; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്തെ ഓര്‍മ്മകളുമായി മുല്ലപ്പള്ളി […]
16 Jun 2021 1:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയുക്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന് മുന്നറിയിപ്പുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരെല്ലാം നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവപാഠമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍-
ഞാന്‍ കെപിസിസി പ്രസിഡണ്ടായിരുന്നപ്പോള്‍ ആരാധ്യനായ നേതാവ് കെ കരുണാകരന്‍ പാര്‍ട്ടി വിട്ട സമയമായിരുന്നു. ഈ കോണ്‍ഗ്രസിനകത്ത് ആരും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച സമയമായിരുന്നു. അവിടെ നിന്നും ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചു നിന്ന് പണിയെടുത്തത് കൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്. യുഡിഎഫ് പരാജയപ്പെട്ടുവെന്നത് സത്യമാണ്. പക്ഷെ വോട്ടിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. കൊവിഡ് സാഹചര്യം ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചാവുമായിരുന്നുയ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായി വിജയന്റേത്. ഇപ്പോഴും അഴിമതിയുടെ കഥകള്‍ പുറത്ത് വരുന്നു. പിണറായി വിജയനും കാനം രാജേന്ദ്രനും അറിയാതെ വനം കൊള്ള കേരളത്തില്‍ നടക്കുമോ. കേരളം കണ്ട അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസിലെ ഇല്ലായ്മ ചെയ്യാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. ഇന്ന് ചുമതലയേല്‍ക്കാരിനിരിക്കെ കഴിഞ്ഞ ദിവസം കെ സുധാകരനെ കുറിച്ച് അദ്ദേഹം ബിജെപി വാല്‍ ആണെന്ന് പറയുന്നു. അങ്ങനെ എനിക്കൊരു പ്രസ്താവന ഇറക്കാന്‍ തോന്നി. അന്ന് എനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്തതിന്റെ വേദന ഞാന്‍ അനുവദിച്ചാണ്. ഓര്‍മ്മവെച്ച് നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന എന്നെകുറിച്ച് ബിജെപിക്കാരണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്‌നേഹിതന്മാരും എനിക്കെതിരെ പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ആ മനോവികാരം കണ്ടത് കൊണ്ടാണ് ഇന്നലെ സുധാകരനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടത്. അതായിരിക്കണം നമ്മുടെ വികാരം. സുധാകരനെതിരെ ഒരു അമ്പെയിതാല്‍ അത് നമ്മളോരോരുത്തര്‍ക്കും കൊള്ളുമെന്ന വികാരം നമുക്ക് ഉണ്ടാവണം. അത് രമേശ് ചെന്നിത്തലക്കെതിരെ പറഞ്ഞതല്ലേ, അതുകൊണ്ട് തള്ളികളയാം, അല്ലെങ്കില്‍ സ്വകാര്യമായി പിന്തുണക്കാം എന്നല്ല കരുതേണ്ടത്. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്. ഒരു പിണറായി വിജയന് മുന്നിലും തളരില്ല, ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലായെന്ന് അനുഭവപാഠമാണ് സുധാകരനോട് പറയാനുള്ളത്. കൂടുതല്‍ പറയുന്നത് ശരിയല്ല.