Top

മൂന്ന് തവണയും കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും പഞ്ചായത്തംഗം രാജി വെച്ചു; ഇത്തവണ രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് പിടിച്ച് ബിജെപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു. ബിജെപിയിലെ ബിന്ദു പ്രദീപാണ് പുതിയ് പ്രസിഡന്റ്. സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഏഴും സിപിഐഎം നാലും വോട്ട് ലഭിച്ചു. ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപി യെ പിന്തുണക്കുകയായിരുന്നു. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. കഴിഞ്ഞ രണ്ടു തവണ കോണ്‍ഗ്രസ് പിന്തുണയോടെ […]

20 April 2021 1:05 AM GMT

മൂന്ന് തവണയും കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും പഞ്ചായത്തംഗം രാജി വെച്ചു; ഇത്തവണ രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് പിടിച്ച് ബിജെപി
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്.

പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു. ബിജെപിയിലെ ബിന്ദു പ്രദീപാണ് പുതിയ് പ്രസിഡന്റ്. സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഏഴും സിപിഐഎം നാലും വോട്ട് ലഭിച്ചു.

ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപി യെ പിന്തുണക്കുകയായിരുന്നു. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.

കഴിഞ്ഞ രണ്ടു തവണ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായ സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം രാജി വച്ചിരുന്നു. നാലു മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

‘ഇമ്മാതിരി ഉപദേശവും കൊണ്ട് വരാതിരിക്കുക’; പെണ്‍കുട്ടികള്‍ മൊബൈല്‍ നമ്പര്‍ കൈമാറരുതെന്ന തൃശ്ശൂര്‍ ഡിഐജിയുടെ നിര്‍ദ്ദേശത്തെ തള്ളി പ്രതിഷേധം

Next Story