രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടമല്ല. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനും ഭാര്യക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് പ്രതിപക്ഷനേതാവ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ജനുവരി എട്ടിന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞേക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനാകാത്ത സാഹചര്യത്തില്‍ കേന്ദ്ര നിയമത്തെ മറികടക്കാന്‍ സംസ്ഥാന നിയമനിര്‍മാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് […]

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടമല്ല. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനും ഭാര്യക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് പ്രതിപക്ഷനേതാവ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ജനുവരി എട്ടിന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞേക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനാകാത്ത സാഹചര്യത്തില്‍ കേന്ദ്ര നിയമത്തെ മറികടക്കാന്‍ സംസ്ഥാന നിയമനിര്‍മാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി. കൃഷി സംസ്ഥാന വിഷയമാണ്. പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ നടത്തിയ നിയമനിര്‍മ്മാണത്തിന്റെ ചുവട് പിടിച്ച് നിയമനിര്‍മാണം കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമനിര്‍മ്മാണത്തിനായി മന്ത്രിസഭ അടിയന്തിര തീരുമാനമെടുക്കണം. മറ്റ് നടപടികളിലേക്ക് കടക്കണം.
രമേശ് ചെന്നിത്തല
ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തില്‍ മാത്രമേ പ്രസ്തുത പ്രമേയം അവതരിപ്പിച്ച് പാസാക്കുന്നതിന് സാധിക്കുകയുള്ളൂ. ജനുവരി 11 വരെയുള്ള ദിവസങ്ങളില്‍ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സാഹചര്യമില്ലെന്നും രമേശ് ചെന്നിത്തല കത്തില്‍ കൂട്ടിച്ചേര്‍ത്തു.
- TAGS:
- Ramesh chennithala