‘അന്തസുണ്ടെങ്കില്‍ കോടിയേരി സ്ഥാനം ഒഴിയണം’, ‘മാവോയിസ്റ്റായാല്‍ കൊല്ലണമെന്നുണ്ടോ?’ ചെന്നിത്തല
അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാം എന്നുള്ളതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ സത്യാവസ്ഥ പുറത്ത് വരണം. ഇതിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മാവോയിസ്റ്റായാല്‍ കൊല്ലണമെന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഇതിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മകന്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചു എന്നത് കോടിയേരിക്കും സര്‍ക്കാരിനും […]

അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാം എന്നുള്ളതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ സത്യാവസ്ഥ പുറത്ത് വരണം. ഇതിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മാവോയിസ്റ്റായാല്‍ കൊല്ലണമെന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഇതിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മകന്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചു എന്നത് കോടിയേരിക്കും സര്‍ക്കാരിനും അറിയില്ലെന്ന വാദം കള്ളമാണ്. ബീനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന റെയ്ഡ് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. ആദര്‍ശം പറഞ്ഞ് അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.
- TAGS:
- Ramesh chennithala