Top

‘സിപിഐഎം അത്യാസന്ന നിലയില്‍’;പാര്‍ട്ടിക്കാണോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധമെന്നതാണ് തര്‍ക്കമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സര്‍ക്കാരും പാര്‍ട്ടിയും സമ്പൂര്‍ണ്ണ തകര്‍ച്ചയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം അത്യാസന്ന നിലയിലാണെന്നും എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ വെച്ച് കെട്ടി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ലാവ്‌ലിന്‍ അഴിമതി നടന്നപ്പോഴും അവസാനം പിണറായി വിജയന്‍ ചെയ്തത് ഇത് തന്നെയായിരുന്നു. അഴിമതി നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളി ആവുകയും ചെയ്തിട്ടിട്ട് ഒടുവില്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്ന മുന്‍ വൈദ്യൂത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്.’അത് തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും […]

30 Oct 2020 12:39 AM GMT

‘സിപിഐഎം അത്യാസന്ന നിലയില്‍’;പാര്‍ട്ടിക്കാണോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധമെന്നതാണ് തര്‍ക്കമെന്ന് രമേശ് ചെന്നിത്തല
X

കൊച്ചി: സര്‍ക്കാരും പാര്‍ട്ടിയും സമ്പൂര്‍ണ്ണ തകര്‍ച്ചയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം അത്യാസന്ന നിലയിലാണെന്നും എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ വെച്ച് കെട്ടി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ലാവ്‌ലിന്‍ അഴിമതി നടന്നപ്പോഴും അവസാനം പിണറായി വിജയന്‍ ചെയ്തത് ഇത് തന്നെയായിരുന്നു. അഴിമതി നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളി ആവുകയും ചെയ്തിട്ടിട്ട് ഒടുവില്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്ന മുന്‍ വൈദ്യൂത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്.’അത് തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 21 തവണ സ്വര്‍ണക്കള്ളകടത്ത് നടത്തിയപ്പോഴും ശിവശങ്കറിന് അറിവുണ്ടായിരുന്നു. ശിവശങ്കറിന്റെ സഹായമെന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണെന്നും’ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിക്ക് നല്ല നമസ്‌കാരം. പാര്‍ട്ടിക്കാണോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധമെന്നതാണ് തര്‍ക്കം. എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ച് രക്ഷപ്പെടാണ് ശ്രമം. ജനങ്ങളെ പറ്റിക്കാന്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുകയാണ്. രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയില്‍ കുറ്റം ആരോപിച്ചുള്ള യുദ്ധം പ്രതിപക്ഷം തുടരുമെന്നും ഇത്രയും മനസാക്ഷിയില്ലാത്ത സര്‍ക്കാര്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ‘മനസാക്ഷിയെ വഞ്ചിച്ച് അഴിമതി കേസില്‍ രക്ഷപ്പെടാന്‍ നിയമത്തിന്റെ പഴുതുകള്‍ തേടുകയാണ് മുഖ്യമന്ത്രി. രേഖയുടെ പിന്‍ബലമില്ലാതെ താന്‍ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് സത്യമാണ്. സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചു കൊണ്ടുവന്നത് സര്‍ക്കാര്‍ തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story