Top

‘മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല’; എന്തൊരു നാടാണിതെന്ന് ചെന്നിത്തല

35 രാഷ്ട്രീയ കൊലപാതകങ്ങള്‍, എഴ് കസ്റ്റഡി മരണങ്ങള്‍, വാളയാറിലെ പിഞ്ചുകുട്ടികളോട് പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

8 Feb 2021 5:03 AM GMT

‘മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല’; എന്തൊരു നാടാണിതെന്ന് ചെന്നിത്തല
X

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് മോഷണംപോയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്ത സൂചിപ്പിച്ചുകൊണ്ട് കേരളമുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ലെന്ന് ചെന്നിത്തല പരിഹസിച്ചു. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. പിണറായി ഭരിക്കുന്നത് കൊണ്ട് കള്ളന്മാരെല്ലാവരും ഇപ്പോള്‍ കേരളത്തിലാണെന്ന് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐശ്വര്യകേരള യാത്രയ്ക്കിടെ പാലക്കാട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘ഇതെന്തൊരു നാടാണ്. ഇത്രയും മോഷണവും പിടിച്ചുപറിയും നടക്കുന്ന ഒരു കാലം മുന്‍പുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇത്രയേറെ വര്‍ധിച്ച സമയം ഉണ്ടായിട്ടുണ്ടോ? 35 രാഷ്ട്രീയ കൊലപാതകങ്ങള്‍, എഴ് കസ്റ്റഡി മരണങ്ങള്‍, വാളയാറിലെ പിഞ്ചുകുട്ടികളോട് പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇവിടെ അരാജകത്വം കൊടികുത്തി വാഴുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ തന്നെ കഞ്ചാവ് കച്ചവടം നടത്തുന്നത് കണ്ടതാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. കേരളത്തെ അപമാനിച്ച ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്’. ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെ.

ഇന്നലെ അര്‍ധരാത്രി ആരോ മോഷടിച്ചുകൊണ്ടുപോയ ബസിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൊട്ടാരക്കര ഡിപ്പോയില്‍ നിന്നാണ് ബസ് മോഷണം പോയത്. കെഎല്‍ 15 7508 എന്ന ബസാണ് മോഷ്ടിച്ചത്.

Next Story