Top

‘പഞ്ചായത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തിലുള്ളതല്ല, ജനം രാഷ്ട്രീയം ചര്‍ച്ച ചെയ്യുക നിയമസഭയില്‍’; വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയുടെ പരിശുദ്ധി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ നേരിടുന്നത് ഗുരുതര ആരോപണങ്ങളാണ്. ഡെപ്യൂട്ടി സ്പീക്കറെ ചുമതലയേല്‍പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സഭ ബഹിഷ്‌കരികരിച്ച് പ്രതിഷേധവുമായി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ നിരപരാധിയെങ്കില്‍ അന്വേഷണത്തെ ധൈര്യപൂര്‍വം നേരിടണം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്പീക്കര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘പ്രതിപക്ഷം ടാര്‍ഗറ്റ് ചെയ്യുന്നത് സര്‍ക്കാരിനെത്തന്നെയാണ്. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കും എതിരായിട്ടുള്ള പോരാട്ടം നിയമസഭയ്ക്കകത്ത് തുടരും. കാരണം, കേരളം കണ്ട […]

8 Jan 2021 1:25 AM GMT

‘പഞ്ചായത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തിലുള്ളതല്ല, ജനം രാഷ്ട്രീയം ചര്‍ച്ച ചെയ്യുക നിയമസഭയില്‍’; വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: നിയമസഭയുടെ പരിശുദ്ധി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ നേരിടുന്നത് ഗുരുതര ആരോപണങ്ങളാണ്. ഡെപ്യൂട്ടി സ്പീക്കറെ ചുമതലയേല്‍പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സഭ ബഹിഷ്‌കരികരിച്ച് പ്രതിഷേധവുമായി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സ്പീക്കര്‍ നിരപരാധിയെങ്കില്‍ അന്വേഷണത്തെ ധൈര്യപൂര്‍വം നേരിടണം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്പീക്കര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘പ്രതിപക്ഷം ടാര്‍ഗറ്റ് ചെയ്യുന്നത് സര്‍ക്കാരിനെത്തന്നെയാണ്. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കും എതിരായിട്ടുള്ള പോരാട്ടം നിയമസഭയ്ക്കകത്ത് തുടരും. കാരണം, കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഇത്. അഴിമതികള്‍ ഓരോന്നോരോന്നായി പുറത്തുവരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് പിന്തുണ കൊടുക്കുക, സഹായം ചെയ്തുകൊടുക്കുക, സ്വര്‍ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്യുക തുടങ്ങിയ അഴിമതികള്‍. ഇവയെല്ലാം സഭയില്‍ പ്രതിഫലിക്കാന്‍ പോകുന്ന കാര്യങ്ങളാണ്’, ചെന്നിത്തല പറഞ്ഞു.

സ്പീക്കര്‍ നടത്തിയിട്ടുള്ള അഴിമതിയും ധൂര്‍ത്തും പുറത്തുവരുമെന്ന മുന്നറിയിപ്പും ചെന്നിത്തല നല്‍കി. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെപ്പോലും വിളിക്കാതിരിക്കാന്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും പഴുതുകള്‍ തേടിയ സ്പീക്കര്‍ കേരളത്തെ അപമാനിച്ചിരിക്കുകയാണ്. കേരള നിയമസഭാ സാമാജികള്‍ക്കുള്ള പരിരക്ഷ എങ്ങനെയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കിട്ടുന്നത്? സ്പീക്കര്‍ ആദ്യം മുതല്‍ത്തന്നെ ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തെ അട്ടിമറിക്കാനാണ് നോക്കുന്നത്. ഒന്നും മറയ്ക്കാനില്ലെങ്കില്‍, ധൈര്യമുണ്ടെങ്കില്‍ ശ്രീരാമകൃഷ്ണന്‍ നേരിടുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പേരില്‍ അഴിമതിയെല്ലാം ഒലിച്ച് പോയെന്ന തെറ്റിദ്ധാരണ ഇടത് മുന്നണിക്ക് വേണ്ട. ജനങ്ങള്‍ ബോധവാന്മാരാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൂര്‍ണമായും രാഷ്ട്രീയാടിസ്ഥാനത്തില്‍ നടക്കുന്നതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലാണ്. അത് തീര്‍ച്ചായയും പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story