Top

യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ്. വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും. മെഷീനില്‍ ഇരിക്കുന്ന വോട്ടിനെ അടിസ്ഥാനമാക്കി കൂടുതല്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റല്‍ വോട്ടിനെ സംബന്ധിച്ച് പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനോട് സിപിഐഎം മോശമായാണ് പെരുമാറിയത്. കോണ്‍ഗ്രസിലേക്ക് തിരിച്ചു വരണമോ എന്ന് തീരുമാനിക്കേണ്ടത് […]

19 April 2021 10:01 AM GMT

യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ചെന്നിത്തല
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ്. വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും. മെഷീനില്‍ ഇരിക്കുന്ന വോട്ടിനെ അടിസ്ഥാനമാക്കി കൂടുതല്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റല്‍ വോട്ടിനെ സംബന്ധിച്ച് പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനോട് സിപിഐഎം മോശമായാണ് പെരുമാറിയത്. കോണ്‍ഗ്രസിലേക്ക് തിരിച്ചു വരണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി ഭരണം പിടിച്ചെടുക്കാനാകും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ യുഡിഎഫിന് 7580 സീറ്റുകള്‍ ലഭിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പിച്ച് പറയുന്നു. ഇതില്‍ ഇനിയും ഉയരാം. മുസ്ലിം ലീഗ് 2123 സീറ്റുകള്‍ വരെ നേടും. കേരള കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിക്കാനിടയുണ്ട്. കുറഞ്ഞത് 30 സീറ്റ് ഘടകകക്ഷികള്‍ നേടുന്ന സാഹചര്യം കോണ്‍ഗ്രസിന് സാഹചര്യം എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story