‘അതൊന്നും കുഴപ്പമില്ല, എല്ലാവരും പുകഴ്ത്തിയാല്‍ പോരല്ലോ…’ അഞ്ച് വര്‍ഷത്തെ സൈബര്‍ അധിക്ഷേപങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തല
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന അധിക്ഷേപങ്ങളെയും ട്രോളുകളെയും കാര്യമായെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എല്ലാവരും പുകഴ്ത്തിയാല്‍ പോരെന്നും വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതൊന്നും കുഴപ്പമില്ല. അതിപ്പോഴും നടക്കുന്നണ്ടല്ലോ. നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ നമ്മളെ എല്ലാവരും പുകഴ്ത്തിയാല്‍ പോരല്ലോ. വിമര്‍ശിക്കുന്നതില്‍ തെറ്റില്ല,’ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിതലയ്‌ക്കെതിരെ ആസൂത്രിതമായ സൈബര്‍ അധിക്ഷേപമാണ് പ്രതിപക്ഷ സ്ഥാനത്തിരിക്കെ വന്നതെന്ന് പരക്കെ വിമര്‍ശമുണ്ടായിരുന്നു. പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ […]
23 May 2021 1:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന അധിക്ഷേപങ്ങളെയും ട്രോളുകളെയും കാര്യമായെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എല്ലാവരും പുകഴ്ത്തിയാല്‍ പോരെന്നും വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതൊന്നും കുഴപ്പമില്ല. അതിപ്പോഴും നടക്കുന്നണ്ടല്ലോ. നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ നമ്മളെ എല്ലാവരും പുകഴ്ത്തിയാല്‍ പോരല്ലോ. വിമര്‍ശിക്കുന്നതില്‍ തെറ്റില്ല,’ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിതലയ്‌ക്കെതിരെ ആസൂത്രിതമായ സൈബര്‍ അധിക്ഷേപമാണ് പ്രതിപക്ഷ സ്ഥാനത്തിരിക്കെ വന്നതെന്ന് പരക്കെ വിമര്‍ശമുണ്ടായിരുന്നു. പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ ട്രോളുകളാക്കിയും ഇടതു പ്രൊഫൈലുകള്‍ സംഘടിത സൈബര്‍ ആക്രമണം നടത്തിയും ശ്രദ്ധ തിരിക്കാനാണ് ശ്രമിച്ചെതന്ന വിമര്‍ശനമുണ്ട്.
പുതിയ പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുന്നെന്നും എല്ലാ പിന്തുണയും ഉണ്ടാവുമെന്നും രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് പ്രതിസന്ധി നിറഞ്ഞ സമയത്ത് ആവശ്യമെന്നും വിഡി സതീശന് അതിന് കഴിയട്ടെയെന്നും ചെന്നിത്തല ആശംസിച്ചു. വിഡി സതീശന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വലിയ വെല്ലുവിളി നിറഞ്ഞ സമയമാണ്. എല്ലാവരും യോജിച്ച് നിന്ന് കൊണ്ട് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിന് കൂട്ടായ പരിശ്രമം ഉണ്ടാവണം. കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചു വരവിനുള്ള പാത ഒരുക്കുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.