Top

‘എനിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട’; അഞ്ചു വര്‍ഷം ഇടതു മുന്നണിക്കെതിരായ പോരാട്ടമായിരുന്നെന്ന് ചെന്നിത്തല

വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്റ് തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് പ്രതിസന്ധി നിറഞ്ഞ സമയത്ത് ആവശ്യമെന്നും വിഡി സതീശന് അതിന് കഴിയട്ടെയെന്നും ചെന്നിത്തല ആശംസിച്ചു. വിഡി സതീശന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വലിയ വെല്ലുവിളി നിറഞ്ഞ സമയമാണ്. എല്ലാവരും യോജിച്ച് നിന്ന് കൊണ്ട് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിന് […]

23 May 2021 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എനിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട’; അഞ്ചു വര്‍ഷം ഇടതു മുന്നണിക്കെതിരായ പോരാട്ടമായിരുന്നെന്ന് ചെന്നിത്തല
X

വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്റ് തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് പ്രതിസന്ധി നിറഞ്ഞ സമയത്ത് ആവശ്യമെന്നും വിഡി സതീശന് അതിന് കഴിയട്ടെയെന്നും ചെന്നിത്തല ആശംസിച്ചു. വിഡി സതീശന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വലിയ വെല്ലുവിളി നിറഞ്ഞ സമയമാണ്. എല്ലാവരും യോജിച്ച് നിന്ന് കൊണ്ട് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിന് കൂട്ടായ പരിശ്രമം ഉണ്ടാവണം. കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചു വരവിനുള്ള പാത ഒരുക്കുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

‘പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തട്ടെ. കെപിസിയിലെ നേതൃമാറ്റത്തിലും ഹൈക്കമാന്റ് തീരുമാനമെടുക്കും. ഹൈക്കമാന്റ് ഏത് തീരുമാനമെടുത്താലും അതിനെ അംഗീകരിക്കും. നിരാശയില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായും നിറവേറ്റി’

“എന്റെ ഒരു പോരാട്ടമായിരുന്നു ഇടതു മുന്നണിക്കെതിരായി. അത് ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാല്‍ മനസ്സിലാവും. എനിക്ക് പിണറായുടെയൊന്നും ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ സര്‍ക്കാരിനെതിരായ അഴിമതികള്‍ പുറത്തു കൊണ്ടു വരാനുമുള്ള നീക്കം ഞാന്‍ നടത്തി. അതെന്റെ ധര്‍മ്മം ആണ്. അതിനെനിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആ പോരാട്ടം ഞാന്‍ തുടരും,” ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഒരവസരം കൂടി വേണമെന്ന് തോന്നിയിട്ടില്ല. ഞാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായിരുന്നു. അപ്പോള്‍ നേതാക്കളാണ് സ്ഥാനത്ത് തുടരാന്‍ പറഞ്ഞത്. സ്ഥാനത്തിന് പിന്നാലെ നടക്കുന്ന ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു.

Next Story