‘സുധാകരന് ആരെയും അപമാനിച്ചിട്ടില്ല’; പൊട്ടിത്തെറിക്ക് പിന്നാലെ നിലപാട് മാറ്റി രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന് നടത്തിയ ജാതീയ പരാമര്‍ശത്തില്‍ തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്ന് രമേശ് ചെന്നിത്തല. സുധാകരന് ആരെയും അപമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരഭിപ്രായമില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ‘ ഇന്നലെ പത്രമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഞാനൊരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം. സുധാകരന് എത്രയോ വര്‍ഷമായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്കങ്ങനെ ഒരു അഭിപ്രായവുമില്ല. ഇന്നലെ ഞാന്‍ പറഞ്ഞതിനെ വേറെ […]

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന് നടത്തിയ ജാതീയ പരാമര്‍ശത്തില്‍ തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്ന് രമേശ് ചെന്നിത്തല. സുധാകരന് ആരെയും അപമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരഭിപ്രായമില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
‘ ഇന്നലെ പത്രമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഞാനൊരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം. സുധാകരന് എത്രയോ വര്‍ഷമായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്കങ്ങനെ ഒരു അഭിപ്രായവുമില്ല. ഇന്നലെ ഞാന്‍ പറഞ്ഞതിനെ വേറെ രീതിയില്‍ ചിത്രീകരിച്ചതാണ്. സുധാകരനോട് ഞാന്‍ തന്നെ ഫോണില്‍ സംസാരിച്ച് അദ്ദേഹമെന്നോട് വളരെ വിശദമായി ഇക്കാര്യം പറഞ്ഞതാണ്. സുധാകരന് അങ്ങനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഞാനൊരിക്കലും കരുതുന്നില്ല,’ ചെന്നിത്തല പറഞ്ഞു.
അതേസമയം കെ സുധാകരന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ചെന്നിത്തല പ്രതികരിച്ചത്. ഇതിനെതിരെ സുധാകരന് രംഗത്തു വന്നിരുന്നു. ചെന്നിത്തല വാക്ക് മാറ്റിയെന്ന് സുധാകരന് പറഞ്ഞു. ഞാന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നാണ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. ഇന്ന് വാക്ക് മാറ്റിയത് എന്തിനെന്ന് ചെന്നിത്തല പറയണം. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. എന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോയെന്നും സുധാകരന് ചോദിച്ചു.
ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന് അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നും സുധാകരന് അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.