‘മുഖ്യമന്ത്രി അരി പൂഴ്ത്തി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കൊടുക്കുന്നു’; ആടിനെ പട്ടിയാക്കരുതെന്ന് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷു കിറ്റ് വിതരണത്തിലൂടെ തെരഞ്ഞെടുപ്പ് ലംഘനം നടത്തുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിതരണം ചെയ്യുകയുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി മൂന്നാഴ്ച റേഷന്‍കടകളില്‍ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെച്ചു. വോട്ട് കിട്ടാന്‍ വേണ്ടി അരി പൂഴ്ത്തി വെക്കുകയും തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ള വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണ്. ആരെയാണ് പറ്റിക്കുന്നത്. ആടിനെ പട്ടിയാക്കരുത്. […]

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷു കിറ്റ് വിതരണത്തിലൂടെ തെരഞ്ഞെടുപ്പ് ലംഘനം നടത്തുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിതരണം ചെയ്യുകയുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി മൂന്നാഴ്ച റേഷന്‍കടകളില്‍ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെച്ചു. വോട്ട് കിട്ടാന്‍ വേണ്ടി അരി പൂഴ്ത്തി വെക്കുകയും തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ള വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണ്. ആരെയാണ് പറ്റിക്കുന്നത്. ആടിനെ പട്ടിയാക്കരുത്. ആദ്യമായി ഓണകിറ്റ് കൊടുത്തത് യുഡിഎഫ് ആണ്. ഇപ്പോള്‍ സര്‍ക്കാരിന് നേട്ടമൊന്നുമില്ലാത്തപ്പോള്‍ അരി പൂഴ്ത്തി വെച്ച് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കൊടുക്കുന്നത് തെരഞ്ഞെടുപ്പ് ലംഘനം തന്നെയാണ്. വിഷുവിന് കൊടുക്കേണ്ട കിറ്റ് ആറാം തിയ്യതി കഴിഞ്ഞ് കൊടുത്താല്‍ എന്താണ് കുഴപ്പം. മുഖ്യമന്ത്രി വൃത്തികെട്ട രീതിയില്‍ ഭരണദുര്‍വിനിയോഗം നടത്തുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ബിജെപിയുടെ യഥാര്‍ത്ഥ ഏജന്റ് പിണറായി വിജയനാണ്. കേരളത്തില്‍ നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അമ്മയുടെ ഇരട്ടവോട്ട് സംബന്ധിച്ച വിവാദത്തിലും രമേശ് ചെന്നിത്തല മറുപടി നല്‍കി. അമ്മയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരുടെ വോട്ടും ചെന്നിത്തലയില്‍ നിന്ന് ഹരിപ്പാടേക്ക് മാറ്റിയപ്പോള്‍ ആദ്യത്തെ സ്ഥലത്തു നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടേതും മക്കളുടേതും മരുമക്കളുടേയും ഉള്‍പ്പെടെ ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത് മാത്രം എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.