Top

‘സ്പ്രിംഗ്ലര്‍ സഹായത്തോടെ എഐ ഉപയോഗിച്ച് സിപിഐഎം സൈബര്‍ ആക്രമണം’; ഒറ്റയടിക്ക് 500 പേര്‍ വന്നാല്‍ കോണ്‍ഗ്രസുകാര്‍ എന്ത് ചെയ്യുമെന്ന് ചെന്നിത്തല

സ്പ്രിംഗ്ലര്‍ കമ്പനിയുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകര്‍ തനിക്ക് നേരെ സൈബര്‍ ആക്രണമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍. പത്രസമ്മേളനം നടത്തുമ്പോള്‍ 500 പേര്‍ ഒറ്റയടിക്ക് വന്ന് തന്നെ അറ്റാക്ക് ചെയ്യുമെന്നും ഇതിനിടയില്‍ 10 കോണ്‍ഗ്രസുകാര്‍ എന്ത് ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു. ചെന്നിത്തല പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ പഠിച്ച കാര്യമാണ്. സ്പ്രിംഗ്ലര്‍ ആണ് പിണറായി വിജയനെയും സിപിഐഎമ്മിനെയും സൈബര്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നത്. […]

27 April 2021 7:09 AM GMT

‘സ്പ്രിംഗ്ലര്‍ സഹായത്തോടെ എഐ ഉപയോഗിച്ച് സിപിഐഎം സൈബര്‍ ആക്രമണം’; ഒറ്റയടിക്ക് 500 പേര്‍ വന്നാല്‍ കോണ്‍ഗ്രസുകാര്‍ എന്ത് ചെയ്യുമെന്ന് ചെന്നിത്തല
X

സ്പ്രിംഗ്ലര്‍ കമ്പനിയുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകര്‍ തനിക്ക് നേരെ സൈബര്‍ ആക്രണമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍. പത്രസമ്മേളനം നടത്തുമ്പോള്‍ 500 പേര്‍ ഒറ്റയടിക്ക് വന്ന് തന്നെ അറ്റാക്ക് ചെയ്യുമെന്നും ഇതിനിടയില്‍ 10 കോണ്‍ഗ്രസുകാര്‍ എന്ത് ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.

ചെന്നിത്തല പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ പഠിച്ച കാര്യമാണ്. സ്പ്രിംഗ്ലര്‍ ആണ് പിണറായി വിജയനെയും സിപിഐഎമ്മിനെയും സൈബര്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നത്. സൈബര്‍ ലോകം അവര്‍ ഇങ്ങനെ ഉപയോഗിച്ച് തുടങ്ങിയത് ഈ അടുത്തകാലത്താണ്. സ്പ്രിംഗ്ലറിലൂടെയാണ്. ഷാജഹാന്‍ ഐടി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതു പോലെയൊരു സംവിധാനമുണ്ടായിട്ടില്ല. ഇത് ചെയ്ത് കൊടുക്കുന്നത് സ്പ്രിംഗ്ലറാണ്. ഞാനൊരു പത്രസമ്മേളനം നടത്തുമ്പോള്‍ 500 പേര്‍ ഒറ്റയടിക്ക് വന്ന് എന്നെ അറ്റാക്ക് ചെയ്യും. ഇതിനിടയില്‍ നമ്മുടെ 10 പേര്‍ വന്നാല്‍ അവരുടെ ശബ്ദം പോലും കാണില്ല. അവര്‍ക്കൊരു ഇടം പോലും ലഭിക്കില്ല സംസാരിക്കാന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൊണ്ടാണിത്.”

”സ്പ്രിംഗ്ലര്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ്. അമേരിക്കാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോലും ഇടപ്പെട്ടയാളുകളാണ്. അവരെ ഉപയോഗിച്ച് കൊണ്ടാണ് ഇവിടെ ഈ വര്‍ക്ക് നടക്കുന്നത്. അതിനെ കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ സംവിധാനങ്ങള്‍ വച്ച് ചെറുക്കാന്‍ സാധിക്കില്ല. ഞങ്ങളത് പരീക്ഷിച്ച് നോക്കിയതാണ്. അത്രയും ശാസ്ത്രീയമായ രീതിയിലാണ് അവര്‍ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ അതിനെയൊക്കെ നമ്മള്‍ പരാജയപ്പെടുത്തിയാണ് ഇവിടെ നില്‍ക്കുന്നത്. 500ഓളം ആളുകളാണ് ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ള സംവിധാനം ചെറുതല്ല. 500 പേര്‍ ഒന്നിച്ച് വരുകയാണ്. അതിനിടയില്‍ കെപിസിസിയുടെ സൈബര്‍ വിംഗിലെ 10 പേര്‍ വന്നിട്ട് കാര്യമില്ല. ഇത് ബോധപൂര്‍വം നടക്കുന്ന ഒരു ക്യാമ്പയിനാണ്. ഇതിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതോടെ ഈ അറ്റാക്കിന്റെ പ്രസക്തി തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.”

”സിപിഐഎം ചെയ്തുവന്ന വലിയ തെറ്റാണിത്. ചെയ്യാന്‍ പാടില്ലാത്തതാണ്. ഒരു രാഷ്ട്രീയ നേതാവിനെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയാണോ. സൈബര്‍ മേഖല ഫലപ്രദമായി ഉപയോഗിക്കാന്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ സാധിച്ചിട്ടില്ല. ഇതാണ് സത്യം. ഇതെല്ലാം മെഷീന്‍ ഉപയോഗിച്ച് കൊണ്ട് ചെയ്യുകയാണ്. വ്യക്തികളല്ല ചെയ്യുന്നത്. പിണറായി വിജയന്‍ ഐടി മന്ത്രിസ്ഥാനം ഫലപ്രദമായി ഉപയോഗിച്ചു.”

Next Story

Popular Stories