Top

‘സിഎജിക്കെതിരായ നീക്കം അഴിമതി മറക്കാന്‍’; മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ചെന്നിത്തല

കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതിയെന്നോരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

15 Nov 2020 12:37 AM GMT

‘സിഎജിക്കെതിരായ നീക്കം അഴിമതി മറക്കാന്‍’; മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ചെന്നിത്തല
X

കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതി ആണെന്നാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. സിഎജിക്കെതിരായ നീക്കം അഴിമതി മറക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണത്തില്‍ എല്ലാം പുറത്ത് വരുമെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്താസമ്മേളനം നടത്തിയത് ശ്രദ്ധ തിരിച്ചു വിടാനാണെന്നും ചെന്നിത്തല പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ രാജിക്കൊണ്ട് മാത്രം തീരില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകള്‍ മറക്കാന്‍ വേണ്ടിയാണു പുതിയ വിവാദമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സ്വര്‍ണ്ണ കള്ളകടുത്തു കേസില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ പുകമറ ഉണ്ടാക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കേരള ജനതയെ വഞ്ചിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാറെന്നും ചെന്നിത്തല ആരോപിച്ചു.

Next Story