സിംഗിളായി വന്നാലും പാല കാപ്പന് തന്നെ!; ഒന്നിച്ച് വന്നാലും ഒറ്റക്ക് വന്നാലും സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല
പാലാ സീറ്റ് മാണി സി കാപ്പന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പന്‍ ഒറ്റക്ക് വന്നാലും എന്‍സിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്‍സിപി പിളരാതെ പൂര്‍ണമായും യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്‍പര്യമെന്നും അതേസമയം മാണി സി കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള […]

പാലാ സീറ്റ് മാണി സി കാപ്പന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പന്‍ ഒറ്റക്ക് വന്നാലും എന്‍സിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
എന്‍സിപി പിളരാതെ പൂര്‍ണമായും യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്‍പര്യമെന്നും അതേസമയം മാണി സി കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.
ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പന്‍ അനുകൂലികളും മുന്നണി വിട്ടേക്കുമെന്നാണ് സൂചന.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന നേതാക്കളായ മാണി സി കാപ്പന്‍, ടി പി പീതാംബരന്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് ഡല്‍ഹിയില്‍ അന്തിമവട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുന്നണി മാറേണ്ടതില്ലെന്ന നിലപാട് ദേശീയ നേതൃത്വം സ്വീകരിച്ചതോടെയാണ് എന്‍സിപി കേരള ഘടകം പിളര്‍പ്പിലേക്ക് നീങ്ങിയത്. പാലാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്നും അങ്ങനൊരു സാഹചര്യം വന്നാല്‍ എല്‍ഡിഎഫ് വിടുമെന്നും മാണി സി കാപ്പന്‍ മുന്‍പേ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുന്നതിന് മുമ്പ് തീരുമാനമുണ്ടാവണമെന്നാണ് ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതെന്നും യുഡിഎഫിലേക്ക് പോവുകയല്ല. യുഡിഎഫിന്റെ ഘടകകക്ഷിയായി പോകുമെന്നുമാണ് കാപ്പന്‍ അറിയിച്ചത്.
എന്‍സിപി കേരള ഘടകം പിളര്‍പ്പിലേക്കെന്ന് വ്യക്തമായതോടെ പ്രബലര്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് മാണി സി കാപ്പന്‍-എ കെ ശശീന്ദ്രന്‍ വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്
മുന്നണി മാറ്റത്തെക്കുറിച്ച് ഇന്ന് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കാപ്പനും പീതാംബരന്‍ മാസ്റ്ററും കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, എകെ ശശീന്ദ്രന്റെ കൂടി നിലപാട് അറിയണമെന്നാണ് നേതൃത്വം അവസാന നിമിഷം അറിയിച്ചത്. പാലാ സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി മാറ്റമെന്ന് കാപ്പനും പാലാ കിട്ടിയില്ലെങ്കിലും എല്‍ഡിഎഫില്‍ത്തന്നെയെന്ന് ശശീന്ദ്രനും വ്യക്തമാക്കിയതോടെ നേതൃത്വം ആശയകുഴപ്പത്തിലാവുകയായിരുന്നു.