Top

ചെന്നിത്തലയുടെ ജന്മനാട്ടില്‍ യുഡിഎഫ് പിന്തുണ എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക്; ലക്ഷ്യം ബിജെപിയെ മാറ്റി നിര്‍ത്തല്‍

ആലപ്പുഴ: ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. പട്ടികജാതി വനിതയ്ക്ക് പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്തിട്ടുള്ള ഇവിടെ എല്‍ഡിഎഫിലും ബിജെപിയിലും മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്. യുഡിഎഫിനും ബിജെപിക്കും ആറ് സീറ്റുകളാണ് ഉള്ളത്. എന്നാല്‍ യുഡിഎഫ് വിജയീനിരയില്‍ പട്ടിക ജാതി വനിതയില്ല. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും മത്സരിക്കുമ്പോള്‍ യുഡിഎഫ് മാറി നില്‍ക്കുകയാണെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നുള്ളത് കൊണ്ടാണ് പിന്തുണ എല്‍ഡിഎഫിന് നല്‍കാന്‍ തീരുമാനിച്ചത്. യുഡിഎഫ് തീരുമാനത്തിനെതിരെ ബിജെപി […]

21 Dec 2020 1:56 AM GMT

ചെന്നിത്തലയുടെ ജന്മനാട്ടില്‍ യുഡിഎഫ് പിന്തുണ എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക്; ലക്ഷ്യം ബിജെപിയെ മാറ്റി നിര്‍ത്തല്‍
X

ആലപ്പുഴ: ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. പട്ടികജാതി വനിതയ്ക്ക് പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്തിട്ടുള്ള ഇവിടെ എല്‍ഡിഎഫിലും ബിജെപിയിലും മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്.

യുഡിഎഫിനും ബിജെപിക്കും ആറ് സീറ്റുകളാണ് ഉള്ളത്. എന്നാല്‍ യുഡിഎഫ് വിജയീനിരയില്‍ പട്ടിക ജാതി വനിതയില്ല. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും മത്സരിക്കുമ്പോള്‍ യുഡിഎഫ് മാറി നില്‍ക്കുകയാണെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നുള്ളത് കൊണ്ടാണ് പിന്തുണ എല്‍ഡിഎഫിന് നല്‍കാന്‍ തീരുമാനിച്ചത്.

യുഡിഎഫ് തീരുമാനത്തിനെതിരെ ബിജെപി രംഗതെത്തി. പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രഹസ്യ ബാന്ധവം ഇപ്പോള്‍ മറനീക്കി പുറത്ത് വന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആശീര്‍വാദവും ഇത്തരം നീക്കത്തിന് പിന്നിലുണ്ടെന്നും ബിജെപി നേതാവ് ഗോപന്‍ ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തില്‍ മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ കരവാരം, കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, കാസര്‍ഗോഡ് ജില്ലയിലെ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.

കഴിഞ്ഞ തവണ 13 പഞ്ചായത്തില്‍ എന്‍ഡിഎ ഭരിച്ചിരുന്നു. എന്നാല്‍ ഇത് നാലായി ചുരുങ്ങി. അതേസമയം 13 പഞ്ചായത്തില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട് കണ്ണൂര്‍, മലപ്പുറം, വയനാട്, എറണാകുളം ഇടുക്കി ജില്ലകളില്‍ ഒരു പഞ്ചായത്തിലും മുന്നിലെത്താന്‍ എന്‍ഡിഎക്കായില്ല.

അതേസമയം ബിജെപിക്ക് നേട്ടമായി കരുതുന്നത് പന്തളം, പാലക്കാട് നഗരസഭകളില്‍ ഭരണം ലഭിച്ചതാണ്. ഒപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ 1205 സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ 1591 സീറ്റുകളോടെ നിലമെച്ചപ്പെടുത്തി 386 സീറ്റുകളുടെ വളര്‍ച്ച നേടിയിട്ടുണ്ട്.എന്നാല്‍ വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോള്‍ ഇത് 14.21 ശതമാനമാണ്. എല്‍ഡിഎഫിന് ഇത് 41.85 ശതമാനവും യുഡിഎഫിന് 40.23 ശതമാനവുമാണ്.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8000 സീറ്റില്‍ വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 194 പഞ്ചായത്തുകളും 24 മുനിസിപ്പാലിറ്റികളും നേടുമെന്നും കേന്ദ്രത്തിന് നല്‍കിയ കണക്കില്‍ പറയുന്നുണ്ട്.

Next Story