‘വലിയ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം’; ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയെന്ന് രമേശ് ചെന്നിത്തല
മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും […]

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു വിവി പ്രകാശിന്റെ അന്ത്യം. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെഎസ്‌യു പ്രവര്‍ത്തകനായ വിവി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെസി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായി.