Top

‘അന്വേഷണം വഴിമുട്ടിയത് ഫോണ്‍രേഖകള്‍ നല്‍കാത്തതുകൊണ്ട്’; അധികാരത്തിലെത്തിയാല്‍ ടിപി വധക്കേസ് തുടരന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പുനരന്വേഷിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കെകെ രമയ്ക്കും ആര്‍എംപിക്കും ഉറപ്പ് നല്‍കാന്‍ തയ്യാറാണ്. രമയുടെ ആവശ്യത്തെ പൂര്‍ണമായും അന്വേഷിക്കും. തുടരന്വേഷണം നടത്തും. കാരണം എവിടെയോ വെച്ച് അന്വേഷണം മുടങ്ങിപ്പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം അന്വേഷണം മുന്നോട്ട് പോയതേ ഇല്ല. തുടര്‍ അന്വേഷണത്തിന് സാധ്യതകളുള്ള ഒരു കേസാണത്. അത് അന്വേഷിക്കും’ തെളിവ് ശേഖരിക്കുന്നതിലുള്ള തിരിച്ചടികള്‍ ആഭ്യന്തര മന്ത്രിയായിരിക്കെ മനസിലാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. […]

24 March 2021 11:39 PM GMT

‘അന്വേഷണം വഴിമുട്ടിയത് ഫോണ്‍രേഖകള്‍ നല്‍കാത്തതുകൊണ്ട്’; അധികാരത്തിലെത്തിയാല്‍ ടിപി വധക്കേസ് തുടരന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പുനരന്വേഷിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കെകെ രമയ്ക്കും ആര്‍എംപിക്കും ഉറപ്പ് നല്‍കാന്‍ തയ്യാറാണ്.

രമയുടെ ആവശ്യത്തെ പൂര്‍ണമായും അന്വേഷിക്കും. തുടരന്വേഷണം നടത്തും. കാരണം എവിടെയോ വെച്ച് അന്വേഷണം മുടങ്ങിപ്പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം അന്വേഷണം മുന്നോട്ട് പോയതേ ഇല്ല. തുടര്‍ അന്വേഷണത്തിന് സാധ്യതകളുള്ള ഒരു കേസാണത്. അത് അന്വേഷിക്കും’

തെളിവ് ശേഖരിക്കുന്നതിലുള്ള തിരിച്ചടികള്‍ ആഭ്യന്തര മന്ത്രിയായിരിക്കെ മനസിലാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. മൊബൈല്‍ കമ്പനികള്‍ ഫോണ്‍ രേഖകള്‍ തരാത്തതാണ് അന്വേഷണം വഴിമുട്ടാനുണ്ടായ ഒരു കാരണം. അത് കിട്ടിയിരുന്നെങ്കില്‍ അന്വേഷണത്തിന് വഴിത്തിരിവുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ തുടരന്വേഷണം നടത്താന്‍ പുതിയ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെകെ രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പ് എങ്ങുമെത്തിയില്ലെന്ന വിമര്‍ശനം ആര്‍എംപിക്കുണ്ട്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേതൃത്വത്തോട് രമ ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തില്‍ മറുപടിയായിട്ടാണ് ചെന്നിത്തലയുടെ ഉറപ്പ്.

Next Story