Top

‘ആ അച്ഛന്റെ വാക്ക് കേട്ടപ്പോള്‍ മനസ് വേദനിച്ചു’; സ്ത്രീധനം നിയമം കൊണ്ട് ഇല്ലാതാവില്ലെന്ന് ചെന്നിത്തല

ആചാരങ്ങളൊന്നും നിയമം കൊണ്ട് മാത്രം ഇല്ലാതാവില്ലെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അവസാനിപ്പിച്ചാല്‍ മാത്രമെ ഇത്തരം സമ്പ്രദായം അവസാനിക്കുകയുള്ളൂവെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മരണപ്പെട്ട വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷമായിരുന്നു പ്രതികരണം. ‘മരിച്ചതിന് ശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്’; ആശുപത്രിയിലെത്തിച്ചത് മരിച്ചതിന് ശേഷമെന്ന് കുടുംബം ‘പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാവണം. നിയമത്തിന്റെ പഴുതില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. ശക്തമായ […]

22 Jun 2021 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആ അച്ഛന്റെ വാക്ക് കേട്ടപ്പോള്‍ മനസ് വേദനിച്ചു’; സ്ത്രീധനം നിയമം കൊണ്ട് ഇല്ലാതാവില്ലെന്ന് ചെന്നിത്തല
X

ആചാരങ്ങളൊന്നും നിയമം കൊണ്ട് മാത്രം ഇല്ലാതാവില്ലെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അവസാനിപ്പിച്ചാല്‍ മാത്രമെ ഇത്തരം സമ്പ്രദായം അവസാനിക്കുകയുള്ളൂവെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മരണപ്പെട്ട വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷമായിരുന്നു പ്രതികരണം.

‘മരിച്ചതിന് ശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്’; ആശുപത്രിയിലെത്തിച്ചത് മരിച്ചതിന് ശേഷമെന്ന് കുടുംബം

‘പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാവണം. നിയമത്തിന്റെ പഴുതില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. ശക്തമായ നടപടികള്‍ ഉണ്ടാവണം. കാര്യക്ഷമമായ അന്വേഷണം ഉണ്ടാവണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം. ആ അച്ഛന്‍ ഒരേ ഒരു കാര്യമാണ് എന്നോട് പറഞ്ഞത്.’ സാറേ നാളെ ഒരച്ഛനും ഈ ഗതിവരരുത്.’ ആ വാക്ക് കേട്ടപ്പോള്‍ മനസ് വേദനിച്ചു. ആര്‍ക്കും ഇങ്ങനെയുണ്ടാവരുത്. ശക്തമായ നടപടികള്‍ ഉണ്ടാവണം. നിയമനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നുണ്ട്. ഒരു കാര്യം മനസിലാക്കേണ്ടത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരുത്സാഹപ്പെടുത്തണം. നിയമം കൊണ്ട് മാത്രം ഇത്തരം ആചാരങ്ങള്‍ ഇല്ലാതാവില്ല. സ്ത്രീധനം കൊടുക്കാതിരിക്കുകയും വാങ്ങാതിരിക്കുകയും ചെയ്താല്‍ മാത്രമെ ഈ സമ്പ്രദായം അവസാനിക്കുകയുള്ളൂ.’ രമേശ് ചെന്നിത്തല പറഞ്ഞു.

വെമ്പായത്ത് 62 കാരിയെ അയല്‍വാസി വെട്ടിക്കൊന്നു

ഇന്നലെയായിരുന്നു വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ കിരണിനെ പൊലീസ് കസ്റ്റടിയിലെടുത്തത്. വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച് കിരണ്‍ കുമാറിനെ വിശദമായി ചോദ്യം ചെയ്യും. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണൊ എന്നതുള്‍പ്പെടെ സ്ഥിരീകരിക്കുക എന്നതാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് പ്രധാനമായും പരിശോധിക്കുക. ഇതിന്റെ ഭാഗമായി കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വിസ്മയയുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Next Story