‘ഫോണില്‍ ഒരെണ്ണം ലഭിച്ചത് കോടിയേരിയുടെ സ്റ്റാഫിന്, എന്റെ സ്റ്റാഫംഗത്തിന് ഒരു വാച്ചും കിട്ടി’; ഐഫോണില്‍ രമേശ് ചെന്നിത്തല
ഐ ഫോണ്‍ വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ താന്‍ പങ്കെടുത്തിരുന്നു. കോണ്‍സുലേറ്റ് മൊബൈല്‍ വിതരണം ചെയ്തത് ലക്കി ഡ്രിപ്പിലൂടെയാണ്. ഇതില്‍ ഒരു മൊബൈല്‍ ലഭിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എപി രാജീവനാണെന്നും ചെന്നിത്തല പറഞ്ഞു. ‘2019 ഡിസംബര്‍ രണ്ടിന് നടന്ന ചടങ്ങിന്റെ വിശദമായ രേഖകള്‍ ഞാന്‍ പരിശോധിച്ചു. ചടങ്ങില്‍ ഫോണ്‍ വിതരണം ചെയ്തിട്ടുണ്ടെന്നും എയര്‍ ടിക്കറ്റുകളും വാച്ചും മറ്റും കൊടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അവിടെ വന്നവരെ ഉള്‍പ്പെടുത്തിയാണ് […]

ഐ ഫോണ്‍ വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ താന്‍ പങ്കെടുത്തിരുന്നു. കോണ്‍സുലേറ്റ് മൊബൈല്‍ വിതരണം ചെയ്തത് ലക്കി ഡ്രിപ്പിലൂടെയാണ്. ഇതില്‍ ഒരു മൊബൈല്‍ ലഭിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എപി രാജീവനാണെന്നും ചെന്നിത്തല പറഞ്ഞു.
‘2019 ഡിസംബര്‍ രണ്ടിന് നടന്ന ചടങ്ങിന്റെ വിശദമായ രേഖകള്‍ ഞാന്‍ പരിശോധിച്ചു. ചടങ്ങില്‍ ഫോണ്‍ വിതരണം ചെയ്തിട്ടുണ്ടെന്നും എയര്‍ ടിക്കറ്റുകളും വാച്ചും മറ്റും കൊടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അവിടെ വന്നവരെ ഉള്‍പ്പെടുത്തിയാണ് ലക്കി ഡിപ്പ് നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്ന് വിവാദമൊന്നും ഇല്ലാതിരുന്ന സാഹചര്യമായതുകൊണ്ട് വിളിച്ചപ്പോള്‍ പരിപാടിക്ക് ഞാനും പോയി. ഒളിച്ചും പാത്തുമല്ലാതെ എല്ലാ മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് ഞാനവനിടെ പ്രസംഗിച്ചത്. ഒ രാജഗോപാലുമുണ്ടായിരുന്നു’, ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു,.
‘പ്രസംഗശേഷം തിരിച്ചുവരാന്‍ നേരത്ത് എന്നോട് സമ്മാനം കൂടി കൊടുത്തിട്ട് പോകണമെന്ന് പറഞ്ഞു. സമ്മാനം കൊടുത്ത് ഫോട്ടോയുമെടുത്തു. മൂന്ന് പേര്‍ക്കാണ് സമ്മാനം കിട്ടിയത്. അതില്‍ ഒരാള്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എപി രാജീവനാണ്. അദ്ദേഹം ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ കൂടിയാണ്. അദ്ദേഹത്തിന് ലക്കി ഡ്രോയില്‍ മൊബൈല്‍ സമ്മാനം കിട്ടയത് വലിയ അപരാധമായി ഞാന്‍ കാണുന്നില്ല. എന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ഒരു വാച്ചും കിട്ടി. അതിലും ഒരു അപാകത ഞാന്‍ കാണുന്നില്ല. ഈ പരിപാടിയുടെ മുഖ്യാഥിതി മുഖ്യമന്ത്രിയായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു പരിപാടിയെന്നാണ് ഇതിനര്‍ത്ഥം. ഇതില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനമാണ് ഉണ്ടായത്? ‘, അദ്ദേഹം വ്യക്തമാക്കി.
‘സന്തോഷ് ഈപ്പന്‍ നല്‍കിയെന്ന് പറയുന്ന ബാക്കി ഫോണുകള്‍ എവിടെ എന്ന ചോദ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഈ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇതാണ് ഞാന്‍ ഡിജിപിയോട് രേഖാ മൂലം ആവശ്യപ്പെട്ടത്. ഏതായാലും ഞാന്‍ അവരുടെ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. അവരുടെ ഫോണ്‍ ഉപയോഗിച്ചിട്ടുമില്ല. ഇപ്പോള്‍ മൂന്നെണ്ണത്തിന് ഏകദേശം ധാരണയായി. മറ്റ് ഫോണുകളെവിടെ എന്നതാണ് ചോദ്യം. ഈ വിഷയത്തില്‍ എന്നെ വളരെ മോശമായി ചിത്രീകരിച്ചത് കൊണ്ടാണ് എനിക്ക് കുറച്ച് കാര്യങ്ങള്‍ തുറന്നുപറയേണ്ടി വന്നത്’, ചെന്നിത്തല വ്യക്തമാക്കി.
ബിജെപിക്കെതിരെയുള്ള വിമര്‍ശനം എങ്ങനെ വേണമെന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം തന്നോട് വേണ്ടെന്നും അത് പിണറായി വിജയനോട് മതിയെന്നും ചെന്നിത്തല പറഞ്ഞു. വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്ന ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചത് താന്‍ അറിഞ്ഞില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തണം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ബിജെപിക്കെതിരെ പ്രതികരിക്കുന്നില്ലല്ലോ എന്ന് വിമര്‍ശനമുണ്ടല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിച്ചല്ലോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
ബിജെപിക്കെതിരെ ഷാര്‍പ്പായി പ്രതികരിക്കുന്നില്ല എന്നാണ് കോടിയേരി ബാലകൃഷ്ണനും സിപിഐഎമ്മും ആരോപിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചു. അപ്പോള്‍ കോടിയേരി പറയുന്നത് പോലെ പ്രതികരിക്കാന്‍ അവരുടെ, പിണറായി വിജയനോട് പറഞ്ഞാല്‍ മതി, എന്നോട് വേണ്ട എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ്മിഷനെതിരെ ഹര്‍ജി നല്‍കിയത് സര്‍ക്കാരിന്റെ വിചിത്ര നടപടിയെന്ന് ചെന്നിത്തല ആരോപിച്ചു. സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രിക്ക് പേടിയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.