‘ആള്‍ ഒന്ന് വോട്ട് അഞ്ചിടത്ത്, നാദാപുരത്ത് മാത്രം 6171 ക്രമക്കേട്’; കള്ളവോട്ടിന് വ്യാപകനീക്കമെന്ന് ചെന്നിത്തല; തെളിവുകള്‍ നിരത്തി എണ്ണിയെണ്ണി ആക്ഷേപം
വോട്ടേര്‍സ് ലിസ്റ്റില്‍ പലയിടത്ത് ആവര്‍ത്തിക്കുന്ന പേരുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ടിനുള്ള നീക്കങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരാളുടെ പേരില്‍ത്തന്നെ നിരവധി വോട്ടുകള്‍ ചേര്‍ത്ത് വലിയ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. കാസര്‍ഗോഡ് ഉദുമയിലെ കുമാരി എന്ന 61 വയസുള്ള സ്ത്രീയ്ക്ക് അഞ്ചിടത്ത് വോട്ടുള്ളതിന്റെ തെളിവുകല്‍ നിരത്തിയായിരുന്നു ചെന്നിത്തലയുടെ ആരോപണം.
കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലത്ത് 2534,തൃക്കരിപ്പീര്‍ 1436, കൊയിലാണ്ടി 4611, നാദാപുരം 6771, കൂട്ടുപറമ്പ് 3525 എന്ന നിരക്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് ചെന്നിത്തലയുടെ ആരോപണം. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ ആകെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിനെല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഫോട്ടോയും മേല്‍വിലാസവും സഹിതം പേര് പലയിടത്ത് ചേര്‍ത്തിരിക്കുന്നത് എല്ലാവരുടേയും അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മരിച്ചുപോയവരുടേയും ഇപ്പോള്‍ സ്ഥലത്തില്ലാത്തവരുടേയും പേരുപയോഗിച്ചാണ് കള്ളവോട്ടിനായുള്ള നീക്കങ്ങള്‍ നടന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. വോട്ടേര്‍സ് ലിസ്റ്റില്‍ പലയിടത്ത് ആവര്‍ത്തിക്കുന്ന പേരുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ നേരിട്ടുകണ്ടാണ് അദ്ദേഹം പരാതി നല്‍കിയത്. കള്ളവോട്ടിനായി സംസ്ഥാന തലത്തില്‍ നടക്കുന്നത് വ്യാപക ഗൂഢാലോചനയാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.